തൃശൂരില്‍ 448 പുതിയ കൊവിഡ് കേസുകള്‍; 451 പേര്‍ക്ക് രോഗമുക്തി
തൃശൂര്‍:തൃശൂര്‍ ജില്ലയിൽ ഇന്ന് 448 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 451 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4474 ആണ്. തൃശൂര്‍ സ്വദേശികളായ 101 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,289 ആണ്. 85,205 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയിൽ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 435 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 42 പുരുഷന്‍മാരും 31 സ്ത്രീകളും പത്ത് വയസ്സിനു താഴെ 08 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളുമുണ്ട്.95 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 113 പേര്‍ ആശുപത്രിയിലും 382 പേര്‍ വീടുകളിലുമാണ്.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം
9800 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 7216 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും 2145 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും 439 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 8,38,281സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
445 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,34,828 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 24 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.












Click it and Unblock the Notifications