തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 472 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;414 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 472 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 414 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4436 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 105 പേര്‍ മറ്റു ജില്ലകളില്‍ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം92,883 ആണ്. 87,819 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ വെളളിയാഴ്ച്ച സമ്പര്‍ക്കം വഴി 456 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ 08 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും,
രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 48 പുരുഷന്‍മാരും 29 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 07 ആണ്‍കുട്ടികളും 07 പെണ്‍കുട്ടികളുമുണ്ട്.381 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 131 പേര്‍ ആശുപത്രിയിലും250 പേര്‍ വീടുകളിലുമാണ്.
8312 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5657 പേര്‍ക്ക് ആന്റിജന്‍ പരി
ശോധനയും, 2374 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 281 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ്
പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 8,81,654 സാമ്പിളുകളാണ്
പരിശോധനയ്ക്ക് അയച്ചത്.
513 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ
1,37,793 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 16 പേര്‍ക്ക്
സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.












Click it and Unblock the Notifications