തൃശൂരിന്റെ ആരോഗ്യ രംഗത്തിന് പുതുചരിത്രം; 48 പദ്ധതികളുടെ ഉദ്‌ഘാടനം നാളെ
തൃശൂര്‍:ആരോഗ്യ രംഗത്ത് പകരം വയ്ക്കാനില്ലാത്ത നേട്ട ങ്ങളുമായി തൃശൂർ ജില്ല. വിവിധ പദ്ധതികളിലായി 48 ഉദ്ഘാടനങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ഇന്ന് ( ഫെബ്രു. 6) നിർവഹിക്കും.
രാവിലെ 10 മുതലാണ് ഇരിങ്ങാലക്കുട എൻ ഐ പി എം ആറിൽ അക്വാട്ടിക് റീഹാബിലിറ്റേഷൻ സെന്ററിന്റെയും സെന്റർ ഫോർ മൊബിലിറ്റി ആൻറ് അസിസ്റ്റീവ് ടെക്നോളജിയുടെയും ഉദ് ഘാടനം, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, നടുവിൽക്കര സബ് സെന്റർ വാടാനപ്പിള്ളി, താലൂക്ക് ആശുപത്രികളായ കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം, ചാവക്കാട്, തൃശൂർ മാനസികാരോഗ്യ കേന്ദ്രം, ഗവ. മെഡിക്കൽ കോളേജ്, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, പുത്തൂർ പ്രാഥമികരോഗ്യ കേന്ദ്രം, കുടുംബരോഗ്യ ഉപ കേന്ദ്രങ്ങളായ പുത്തൂർ, എറവക്കാട്, പോങ്കാത്ര തുടങ്ങിയ കേന്ദ്രങ്ങളിലായാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി നിർവഹിക്കുക.

ഗവ മെഡിക്കൽ കോളേജിൽ 22.59 കോടി രൂപയുടെ പൂർത്തീകരിച്ച 14 പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. ഇതിൽ 12 പദ്ധതി ഉദ്ഘാടനങ്ങളും രണ്ട് നിർമ്മാണ ഉദ്ഘാടനങ്ങളും നടക്കും. പണി പൂർത്തീകരിച്ച റോഡുകളുടെ നിർമ്മാണം (75 ലക്ഷം ), ഡേ കെയർ കീമോ തെറാപ്പി യൂണിറ്റ് രണ്ടാം ഘട്ടം (2.50 കോടി ), സെൻട്രൽ വെയർ ഹൗസ് നിർമ്മാണം ( 2 കോടി ), ലേഡീസ് ഹോസ്റ്റൽ (4.15 കോടി ), ഓപ്പറേഷൻ തിയേറ്റർ നവീകരണം (90 ലക്ഷം ), ഡെന്റൽ കോളേജ് പ്രീ ക്ലിനിക് ലാബ് നവീകരണം (15 ലക്ഷം ), നെഞ്ചുരോഗാശുപത്രി പുതിയ സി ടി സ്കാനർ ( 1.79 കോടി ), നെഞ്ചു രോഗാശുപത്രി സി ടി സിമുലേറ്റർ ( 4 കോടി ), പ്രാണ എയർ ഫോർ കെയർ പദ്ധതി ( 20 ലക്ഷം ), ടെലി ഐ സി യു ( 25 ലക്ഷം ), സെന്റർ ഫോർ സ്കിൻ ഡെവലപ്പ്മെന്റ് ആൻന്റ് ട്രെയിനിങ് (2 കോടി ) എന്നിവയാണ് മറ്റ് ഉദ്ഘാടനങ്ങൾ.
തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഒന്നാം ഘട്ടം, കാത്ത് ലാബ്, കാഷ്വലിറ്റി നവീകരണം, ഡി ഇ ഐ സി പുനരുദ്ധാരണം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.
മന്ത്രിമാരായ വി എസ് സുനിൽ കുമാർ, എ സി മൊയ്‌തീൻ, സി രവീന്ദ്ര നാഥ്, എം പി മാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ബെന്നി ബെഹ്‌നാൻ, എം എൽ എ മാരായ അനിൽ അക്കര, ബി ഡി ദേവസ്സി, കെ യു അരുണൻ മാസ്റ്റർ, കെ വി അബ്‌ദുൾ ഖാദർ, ജില്ലാ കലക്ടർ എസ് ഷാനവാസ്, മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ തുടങ്ങിയവർ വിവിധ ചടങ്ങുകളിലായി പങ്കെടുക്കും.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications