തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിന്റെ ആരോഗ്യ രംഗത്തിന്‌ പുതുചരിത്രം; 48 പദ്ധതികളുടെ ഉദ്‌ഘാടനം നാളെ

Google Oneindia Malayalam News

തൃശൂര്‍:ആരോഗ്യ രംഗത്ത് പകരം വയ്ക്കാനില്ലാത്ത നേട്ട ങ്ങളുമായി തൃശൂർ ജില്ല. വിവിധ പദ്ധതികളിലായി 48 ഉദ്ഘാടനങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ഇന്ന് ( ഫെബ്രു. 6) നിർവഹിക്കും.

രാവിലെ 10 മുതലാണ് ഇരിങ്ങാലക്കുട എൻ ഐ പി എം ആറിൽ അക്വാട്ടിക് റീഹാബിലിറ്റേഷൻ സെന്ററിന്റെയും സെന്റർ ഫോർ മൊബിലിറ്റി ആൻറ് അസിസ്റ്റീവ് ടെക്നോളജിയുടെയും ഉദ് ഘാടനം, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, നടുവിൽക്കര സബ്‌ സെന്റർ വാടാനപ്പിള്ളി, താലൂക്ക് ആശുപത്രികളായ കൊടുങ്ങല്ലൂർ, ചാലക്കുടി, കുന്നംകുളം, ചാവക്കാട്, തൃശൂർ മാനസികാരോഗ്യ കേന്ദ്രം, ഗവ. മെഡിക്കൽ കോളേജ്, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, പുത്തൂർ പ്രാഥമികരോഗ്യ കേന്ദ്രം, കുടുംബരോഗ്യ ഉപ കേന്ദ്രങ്ങളായ പുത്തൂർ, എറവക്കാട്, പോങ്കാത്ര തുടങ്ങിയ കേന്ദ്രങ്ങളിലായാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി നിർവഹിക്കുക.

kk shiailaja

ഗവ മെഡിക്കൽ കോളേജിൽ 22.59 കോടി രൂപയുടെ പൂർത്തീകരിച്ച 14 പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. ഇതിൽ 12 പദ്ധതി ഉദ്ഘാടനങ്ങളും രണ്ട് നിർമ്മാണ ഉദ്ഘാടനങ്ങളും നടക്കും. പണി പൂർത്തീകരിച്ച റോഡുകളുടെ നിർമ്മാണം (75 ലക്ഷം ), ഡേ കെയർ കീമോ തെറാപ്പി യൂണിറ്റ് രണ്ടാം ഘട്ടം (2.50 കോടി ), സെൻട്രൽ വെയർ ഹൗസ് നിർമ്മാണം ( 2 കോടി ), ലേഡീസ് ഹോസ്റ്റൽ (4.15 കോടി ), ഓപ്പറേഷൻ തിയേറ്റർ നവീകരണം (90 ലക്ഷം ), ഡെന്റൽ കോളേജ് പ്രീ ക്ലിനിക് ലാബ് നവീകരണം (15 ലക്ഷം ), നെഞ്ചുരോഗാശുപത്രി പുതിയ സി ടി സ്കാനർ ( 1.79 കോടി ), നെഞ്ചു രോഗാശുപത്രി സി ടി സിമുലേറ്റർ ( 4 കോടി ), പ്രാണ എയർ ഫോർ കെയർ പദ്ധതി ( 20 ലക്ഷം ), ടെലി ഐ സി യു ( 25 ലക്ഷം ), സെന്റർ ഫോർ സ്കിൻ ഡെവലപ്പ്മെന്റ് ആൻന്റ് ട്രെയിനിങ് (2 കോടി ) എന്നിവയാണ് മറ്റ് ഉദ്ഘാടനങ്ങൾ.

തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഒന്നാം ഘട്ടം, കാത്ത് ലാബ്, കാഷ്വലിറ്റി നവീകരണം, ഡി ഇ ഐ സി പുനരുദ്ധാരണം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.

മന്ത്രിമാരായ വി എസ് സുനിൽ കുമാർ, എ സി മൊയ്‌തീൻ, സി രവീന്ദ്ര നാഥ്‌, എം പി മാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ബെന്നി ബെഹ്‌നാൻ, എം എൽ എ മാരായ അനിൽ അക്കര, ബി ഡി ദേവസ്സി, കെ യു അരുണൻ മാസ്റ്റർ, കെ വി അബ്‌ദുൾ ഖാദർ, ജില്ലാ കലക്ടർ എസ് ഷാനവാസ്, മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ തുടങ്ങിയവർ വിവിധ ചടങ്ങുകളിലായി പങ്കെടുക്കും.

Thrissur
English summary
48 new health programs inaugurate tomorrow in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X