Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്യൂഷനെത്തിയ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; 48 വയസുള്ള യുവതിക്ക് 20 വര്‍ഷം കഠിനതടവ്

തൃശൂര്‍: ട്യൂഷനെത്തിയ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 48 വയസ്സുള്ള യുവതിയെ 20 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ബിന്ദു സുധാകരനാണ് തിരുവില്ല്വാമല സ്വദേശിനിയ്ക്ക് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം പത്തുമാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴതുക അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

kerala

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹിന്ദി ട്യൂഷനുവേണ്ടി വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചു എന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് കെ പി അജയകുമാര്‍ ഹാജരായി. ചെറുതുരുത്തി ഇന്‍സ്‌പെക്ടര്‍ സി വിജയകുമാരന്‍ പ്രതിയെ അറസ്റ്റുചെയ്ത കേസില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി എസ് സിനോജാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

തൃശൂർ നഗരത്തിൽ നോ-ഹോൺ ഏരിയ രണ്ടാം ഘട്ടം

തൃശൂർ നഗരത്തെ ശബ്ദമലിനീകരണത്തിൽ നിന്നും മുക്തമാക്കുക എന്ന ലക്ഷ്യത്തിനായി തൃശൂർ സിറ്റി പോലീസ് നഗരത്തിൽ തുടക്കം കുറിച്ച നോ-ഹോൺ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് ( 15 . 01 . 2022 ) തുടക്കമാകും. തൃശൂർ സ്വരാജ് റൌണ്ടിൽ ആരംഭിച്ച പദ്ധതി വിജയകരമാണെന്നു ബോധ്യപ്പെട്ടതിനാലും, പോലീസ് മുന്നോട്ടുവെച്ച ആശയത്തോട് പൊതുജനങ്ങളും വാഹന ഉപയോക്താക്കളും മികച്ച സഹകരണം നൽകിയതിനാലുമാണ് പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായത്.

Recommended Video

cmsvideo
    കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

    നോ ഹോൺ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പടിഞ്ഞാറേ കോട്ടയിൽ നിന്നും സിവിൽ സ്റ്റേഷൻ മോഡൽ റോഡ് ആരംഭിക്കുന്നതുമുതൽ മോഡൽ റോഡ് അവസാനിക്കുന്നതുവരേയും കലക്ടറേറ്റ്, ജില്ലാ കോടതി സമുച്ചയം എന്നിവ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളുമാണ് ഹോൺ മുക്ത മേഖലയായി പ്രഖ്യാപിക്കുന്നത്.
    രണ്ടാം ഘട്ട നോ-ഹോൺ മേഖലകളുടെ പ്രഖ്യാപനം 15.01.2022 തിയതി രാവിലെ 10 മണിക്ക് പടിഞ്ഞാറേ കോട്ട പരിസരത്തു വെച്ചു നടക്കുന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ നിർവ്വഹിക്കും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+