Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശ്ശൂര്‍ ജില്ലയില്‍ 481 പേര്‍ക്ക് കൂടി കോവിഡ്; 439 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍:തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച 481 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 439 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4480 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 88 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 89,346 ആണ്. 84,260 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 467 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

covid 19

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 38 പുരുഷന്‍മാരും 27 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 16 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.

479 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 99 പേര്‍ ആശുപത്രിയിലും 380 പേര്‍ വീടുകളിലുമാണ്.

Recommended Video

cmsvideo
    കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തി സ്വാന്തന സ്പർശം | Oneindia Malayalam

    12446 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 7919 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2593 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 1934 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 8,15,824 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
    433 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,33,964 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 20 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+