തൃശൂരില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്; പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇവയാണ്
തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തനായി. കോവിഡ് രോഗിയുമായുളള സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കാടുകുറ്റി സ്വദേശി (23, സ്ത്രീ), ഉറവിടം വ്യക്തമല്ലാത്ത കോടശ്ശേരി സ്വദേശി (26, സ്ത്രീ), ജൂണ്‍ 12 ന് റിയാദില്‍ നിന്ന് വന്ന താന്ന്യം സ്വദേശി (61, പുരുഷന്‍), ജൂണ്‍ 28 ന് ബഹറൈനില്‍ നിന്ന് വന്ന ചിറ്റണ്ട സ്വദേശി (30, പുരുഷന്‍), ജൂലൈ 8 ന് മുംബൈയില്‍ നിന്ന് വന്ന നെടുപുഴ സ്വദേശി (33, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 678 ആയി.

രോഗം സ്ഥിരീകരിച്ച 241 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 8 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. അതേസമയം, കോവിഡ് രോഗവ്യാപനം തടയുന്നതിനായി കുന്നംകുളം നഗരസഭയുടെ 12, 19,20 ഡിവിഷനുകള്‍, മുരിയാട് ഗ്രാമപഞ്ചായത്തിലെ 09, 13, 14 വാര്‍ഡുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
Recommended Video
നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയിലെ 10, 11, 25 ഡിവിഷനുകള്‍, നടത്തറ ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡ്, പുത്തന്‍ചിറയിലെ 06, 07 വാര്‍ഡുകള്‍, അന്നമനടയിലെ 17, 07, 08 വാര്‍ഡുകള്‍, അരിമ്പൂരിലെ 5-ാം വാര്‍ഡ്, അതിരപ്പിളളിയിലെ 4-ാം വാര്‍ഡ്, ഇരിങ്ങാലക്കുട നഗരസഭയിലെ 27-ാം ഡിവിഷന്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും.












Click it and Unblock the Notifications