തൃശൂരിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു ; ചൊവ്വാഴ്ച മാത്രം മരണപ്പെട്ടത് 5 പേർ!!
ഇരിങ്ങാലക്കുട/എരുമപ്പെട്ടി/പാവറട്ടി: തൃശ്ശൂരിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. തൃശൂര്‍ ജില്ലയില്‍ വിവിധ അപകടങ്ങളില്‍ ചൊവ്വാഴ്ച മാത്രം അഞ്ചു മരണം. ഇരിങ്ങാലക്കുടയില്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജങ്ഷനില്‍ മണ്ഡലിക്കുണ്ടില്‍ വീട്ടില്‍ മുസ്തഫയുടെ മകന്‍ വിദ്യാര്‍ഥിയായ ഷംനാദ് (18), ഇരിങ്ങാലക്കുട സഹകരണ ആശുപത്രിക്കു സമീപം കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് നടവരമ്പ് പുളിയത്തുപറമ്പില്‍ ശശിയുടെ ഭാര്യ ഷീല (49), ഇരിങ്ങാലക്കുടയില്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥിയും എകെപി ജങ്ഷന് സമീപം വെട്ടിയാട്ടില്‍ ബാബുവിന്റെയും ബിനുവിന്റെയും മകനുമായ അമല്‍ കൃഷ്ണ(18), എരുമപ്പെട്ടിയില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആദൂര്‍ പാപ്പാളി വീട്ടില്‍ അബ്ദുള്‍ സമദ്-റസിയ ദമ്പതികളുടെ മകന്‍ ഫയാസ് (23), പാവറട്ടി തൊയക്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം ഏറച്ചം വീട്ടില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദലി(24) ട്രയിനില്‍നിന്നു വീണുമാണു മരിച്ചത്.
സംസ്ഥാനത്ത് തടവുകാരുടെ എണ്ണത്തിൽ കുറവ്; ശുഭ ലക്ഷണം... തടവുകാരുടെ പുനരധിവാസം മികച്ച രീതിയിലെന്ന് ആർ ശ്രീലേഖ
തിങ്കളാഴ്ച പുലര്‍ച്ചെ കരുപ്പടന്ന പുതിയ റോഡില്‍വച്ചുണ്ടായ അപകടത്തിലാണു വിദ്യാര്‍ഥിയായ ഷംനാദ് മരിച്ചത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷംനാദിനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇരിങ്ങാലക്കുട ജ്യോതിസ് കോളജില്‍ ബി. കോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ഇരിങ്ങാലക്കുടയില്‍നിന്നു കൊടുങ്ങല്ലൂര്‍ ഭാഗത്തേക്കു പോയ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌കൂട്ടറിലിടിച്ചാണു ഷീല മരിച്ചത്. വൈകിട്ട് ഏഴിനായിരുന്നു അപകടം. ഇരിങ്ങാലക്കുട ജനറലാശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റാണു ഷീല. പത്തുവര്‍ഷക്കാലമായി ഇരിങ്ങാലക്കുട ജനറലാശുപത്രിയിലെ ജീവനക്കാരിയായിരുന്നു. ജോലികഴിഞ്ഞ് ഭര്‍ത്താവിനോടൊപ്പം പോകുമ്പോഴായിരുന്നു അപകടം. ശശി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മക്കള്‍: ശ്രീജിത്, സത്യജിത് ബസ് സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌കൂട്ടറിന്റെ ഹാന്റ്‌ലില്‍ തട്ടിയതിനേത്തുടര്‍ന്ന് ഷീല ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഷീലയുടെ ദേഹത്തുകൂടെ ബസ് കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സഹകരണ ആശുപത്രിക്ക് സമീപം പൊതുവെ വീതികുറഞ്ഞ റോഡും റോഡിലേക്ക് തള്ളിനില്‍ക്കുന്ന പൊന്തക്കാടും ബസുകളുടെ അമിതവേഗതയും അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി ആരോപണമുണ്ട്.
ബൈക്ക് അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന അമല്‍കൃഷ്ണ ഇന്നലെ രാവിലെ ആറോടെയാണു മരിച്ചത്. കഴിഞ്ഞദിവസം കൊടകര പുല്‍പ്പാറകുന്നില്‍ വച്ച് അമല്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അമലിനെ കൊടകര ശാന്തി ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊടകര സഹൃദയ കോളജിലെ സൈക്കോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ആറാം ക്ലാസ് വിദ്യാര്‍ഥി അനുപം കൃഷ്ണ സഹോദരനാണ്.
ഞായറാഴ്ച രാത്രി ഒല്ലൂരിലുണ്ടായ ബൈക്കപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന ഫയാസ് തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണു മരിച്ചത്. ഫയാസ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡരുകിലെ മരത്തിലിടിക്കുകയായിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൃശൂര്‍ സെന്റ്‌തോമസ് കോളജിലെ മൂന്നാംവര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിയാണ്. ഖബറടക്കം ആദൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി. മാതാവ് റസിയ, സഹോദരന്‍ ഫാരിസ്.
അവധി കഴിഞ്ഞു ഭാര്യക്കൊപ്പം മുംബൈയിലേക്കു മടങ്ങുമ്പോഴാണു മുഹമ്മദലി ട്രെയിനില്‍നിന്നു വീണു മരിച്ചത്. മുംബൈയില്‍ വെബ് ഡിസൈനറായിരുന്നു. മുംബൈ സ്വദേശിനിയായ ഭാര്യ താഹിറയ്‌ക്കൊപ്പം മടങ്ങിപ്പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കളനാട് തുരങ്കത്തിന് സമീപം വെള്ളം വാങ്ങുന്നതിനായി പുറത്തിറങ്ങുന്നതിനിടെ താഴെവീണു. തിങ്കളാഴ്ച രാത്രി 10.30ന് നേത്രാവതി എക്‌സ്പ്രസ് ട്രെയിനിലാണ് അപകടം. കളനാട് തുരങ്കത്തിനു സമീപത്താണ് വീണതായി പറയുന്നത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കള്‍ ആ ശുപത്രിയിലെത്തിയിട്ടുണ്ട്. ഒരുവര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. മാതാവ്: പരേതയായ ഭാനു. സഹോദരങ്ങള്‍: റിഹാന്‍, യാസര്‍, ഷാനവാസ്.












Click it and Unblock the Notifications