Get Updates
Get notified of breaking news, exclusive insights, and must-see stories!

5 വയസുകാരി കാട്ടാന ചവിട്ടി കൊല്ലപ്പെട്ട സംഭവം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി

തൃശൂര്‍: മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. മലയോര മേഖലയില്‍ അടിക്കടിയുണ്ടാകുന്ന വന്യജീവി ആക്രമണം വിശകലനം ചെയ്യാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും വാഴച്ചാലില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി 7 ന് അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ അഞ്ചുവയസുകാരി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി.

kerala

ഇത്തരം ദാരുണ സംഭവങ്ങള്‍ ഒഴിവാക്കാനായി മേഖലയില്‍ ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. ഹ്രസ്വകാല നടപടികളുടെ ഭാഗമായി സോളാര്‍ ഫെന്‍സിംഗ് പ്രായോഗികമായ സ്ഥലങ്ങളില്‍ അവ ഉടന്‍ സ്ഥാപിക്കും. ട്രഞ്ച് അത്യാവശ്യമുള്ളിടത്ത് അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തും. ഓരോ പ്രദേശത്തിനും അനുയോജ്യമായവ ഏതെന്ന് കണ്ടെത്തിയായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഉദ്യോഗസ്ഥര്‍ പരിശോധനകളും നടപടികളും ത്വരിതപ്പെടുത്തും. ഇതിനായി കൂടുതല്‍ വാഹനങ്ങള്‍, ആധുനിക സംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കും. സംസ്ഥനത്ത് കൂടുതല്‍ ആര്‍ ആര്‍ ടികള്‍ (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) അനുവദിക്കും. ഇതില്‍ ഒന്ന് ചാലക്കുടിയില്‍ ഉറപ്പാക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന സംരക്ഷണ സമിതികള്‍, ജാഗ്രതാ സമിതികള്‍ എന്നിവ സജീവമാക്കണമെന്നും മന്ത്രി പറഞ്ഞു.

ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി പറമ്പിക്കുളം ഫോറസ്റ്റ് ഫൗണ്ടേഷനെ ശാസ്ത്രീയ പഠനം നടത്താന്‍ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ഇവരോട് ഗ്രാമപഞ്ചായത്തുകളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് ഓരോ പ്രദേശത്തിനും അനുയോജ്യമായ തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തി എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. 2018 മുതലുള്ള വിവിധ വന്യജീവി ആക്രമണ നഷ്ടപരിഹാര തുകകള്‍ ഉടന്‍ കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.
ആദിവാസി മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് യോഗത്തില്‍ പങ്കെടുത്ത പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.

ആദിവാസി മേഖലകളില്‍ നിന്നുതന്നെയുള്ള 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ ഉടന്‍ നിയമിക്കും. കേരളത്തില്‍ 1004 കേന്ദ്രങ്ങളില്‍ മനുഷ്യ വന്യമൃഗ സങ്കര്‍ഷം നടക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ആദിവാസികളുടെ ജീവനും കൃഷിയും സംരക്ഷിക്കാന്‍ കഴിയുന്നത് ചെയ്യും. ഇതിനായി പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബെന്നി ബെഹനാന്‍ എം പി, എംഎല്‍എമാരായ കെ കെ രാമചന്ദ്രന്‍, റോജി എം ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്, ജനപ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മധ്യമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ യോഗത്തില്‍ നന്ദിയും വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ ലക്ഷ്മി നന്ദിയും പറഞ്ഞു.

Recommended Video

cmsvideo
    Kerala minister shares pic of students wearing hijab at CM event, says 'our pride'

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+