തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

50 രൂപയുടെ പേരും പറഞ്ഞ് തര്‍ക്കം, 50കാരനെ സുഹൃത്തുക്കള്‍ ചേർന്ന് ചവിട്ടിക്കൊന്നു; 3 പേര്‍ അറസ്റ്റിൽ

Google Oneindia Malayalam News

തൃശൂര്‍: 50 രൂപയുടെ പേരില്‍ സുഹൃത്തിനെ ചവിട്ടിക്കൊന്ന കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂര്‍ കുരിയച്ചിറ മരത്തറയില്‍ ഉണ്ണിക്കൃഷ്ണന്‍ (47) തൊട്ടുങ്ങഴ് ഫൈസല്‍ ( 36), വെങ്ങിണിശേരി ഷിജു (35) എന്നിവരാണ് അറസ്റ്റിലായത്. കള്ളുഷാപ്പില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിലാണ് സംഭവം, ഇവരുടെ ചവിട്ടേറ്റ് മനക്കൊടി മാമ്പുള്ളില്‍ രാജേഷാണ് (50) കൊല്ലപ്പെട്ടത്. മൂന്നാം തീയതി രാത്രിയോടെയായിരുന്നു രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

crime

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, പടിഞ്ഞാറെ കോട്ടയിലെ കള്ളു ഷാപ്പില്‍ മദ്യപിക്കുന്നതിനിടെ ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റില്‍ നിന്നും രാജേഷ് 50 രൂപ എടുത്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 50 രൂപ പോക്കറ്റില്‍ നിന്നും ബലപ്രയോഗിച്ച് എടുത്തിനെ ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് പടിഞ്ഞാറെ കോട്ടെ ഭാഗത്തേക്ക് വരരുതെന്ന് രാജേഷിനെ പ്രതികള്‍ താക്കീത് ചെയ്തു.

Recommended Video

cmsvideo
Community Transmission Happened In Kerala:IMA | Oneindia Malayalam

എന്നാല്‍ ജൂണ്‍ 3ന് വൈകീട്ടോടെ പടിഞ്ഞാറെ കോട്ടയില്‍ എത്തിയ രാജേഷിനെ പ്രതികള്‍ നിലത്തിട്ട് ക്രൂരമായി ചവിട്ടി ആക്രമിച്ചു. നിലത്തുവീണ രാജേഷിനെ ഇവര്‍കത്രിക കൊണ്ട് കുത്തുകയും ചെയ്തു. ഇതോടെ ബോധരഹിതനായി രാജേഷ് നിലത്തുവീഴുകയായിരുന്നു. പ്രതികളുടെ ആക്രമണത്തിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊറോണ വായുവിലൂടെ പകരുന്നതിന് തെളിവ്, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ശാസ്ത്രജ്ഞർകൊറോണ വായുവിലൂടെ പകരുന്നതിന് തെളിവ്, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ശാസ്ത്രജ്ഞർ

'പിആർ ഏജന്‍സികളുടെ മഞ്ഞളിപ്പിൽ നാം ഒന്നും വിസ്മരിക്കാൻ പാടില്ല,ഇത്രയും മോശം ഭരണം കേരളം കണ്ടിട്ടില്ല''പിആർ ഏജന്‍സികളുടെ മഞ്ഞളിപ്പിൽ നാം ഒന്നും വിസ്മരിക്കാൻ പാടില്ല,ഇത്രയും മോശം ഭരണം കേരളം കണ്ടിട്ടില്ല'

Thrissur
English summary
50-year-old man killed by three friends in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X