Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ 22 പേര്‍ക്ക് കൊറോണ രോഗം ഭേദമായി; ഇന്ന് 6 പേര്‍ക്ക് രോഗം

തൃശൂര്‍: ജില്ലയില്‍ ഇന്ന് 22 പേര്‍ കോവിഡ് രോഗമുക്തരായി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 18 പേരും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗമുക്തരായത്. ആറ് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയും സമ്പര്‍ക്കം വഴി ആര്‍ക്കും രോഗം ബാധിച്ചില്ല.

C

ജൂണ്‍ 4 ന് ദുബായില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (24), 12 ന് കുവൈറ്റില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (26), 13 ന് കുവൈറ്റില്‍ നിന്ന് വന്ന മറ്റത്തൂര്‍ സ്വദേശി (29), 9 ന് ഗുജറാത്തില്‍ നിന്ന് വന്ന മുണ്ടൂര്‍ സ്വദേശി (36), പെരുവല്ലൂര്‍ സ്വദേശി (50), 15 ന് കുവൈറ്റില്‍ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി (41) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12417 പേരും ആശുപത്രികളില്‍ 187 പേരും ഉള്‍പ്പെടെ ആകെ 12604 പേരാണ് നിരീക്ഷണത്തിലുളളത്.

Recommended Video

cmsvideo
    ആശങ്കയിൽ നാട്,വൈറസിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല

    97 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 89 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണമടഞ്ഞു. കണ്ണൂരില്‍ എക്‌സൈസ് വകുപ്പിലെ ഡ്രൈവര്‍ 28കാരനായ കെ പി സുനിലാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 108 ആയി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+