ചാവക്കാട് 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ; തൃശൂരില്‍ മൊത്തം ഏഴ് പേര്‍ക്ക്, ഭീതി അകലാതെ ജില്ല
തൃശൂര്‍: ജില്ലയില്‍ ഇന്ന് കൊറോണ രോഗം സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്. കര്‍ശന നിരീക്ഷണവും നിയന്ത്രണവും തുടരുന്ന പശ്ചാത്തലത്തിലും രോഗം കുറഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇനിയും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ജില്ല അടച്ചിടാനും സാധ്യതയുണ്ട്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ല അടച്ചിടണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ജൂണ്‍ പത്തിന് ചെന്നൈയില്‍ നിന്നെത്തിയ പെരിഞ്ഞനം സ്വദേശിയായ 31 കാരന്‍, മെയ് 26 ന് സൗദി അറേബ്യയില്‍ നിന്നുമെത്തിയ അഞ്ഞൂര്‍ സ്വദേശിയായ 24 കാരന്‍, ജൂണ്‍ എട്ടിന് ചെന്നൈയില്‍ നിന്നെത്തിയ എസ്എന്‍ പുരം സ്വദേശിനിയായ അറുപതുകാരി, ചാവക്കാട് സ്വദേശികളായ 38, 42, 53, 31 പ്രായമുള്ള സ്ത്രീകളായ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്കാണ് ജൂണ്‍ 14 ഞായറാഴ്ച കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്.
കോവിഡ് 19 രോഗം സ്ഥിരീകരിച്ച 143 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നു. വീടുകളില്‍ 12401 പേരും ആശുപത്രികളില്‍ 193പേരും ഉള്‍പെടെ ആകെ 12594 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
16 പേരെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചു . ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 18 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ ആകെ അസുഖബാധിതരായ 66 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്ന് 325 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതുവരെ ആകെ 5609സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതില്‍ 4547 സാമ്പിളുകളുടെ പരിശോധന ഫലം വന്നു. ഇനി 1062 സാമ്പിളുകളുടെ പരിശോധനാ ഫലം കിട്ടാനുണ്ട്.
സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. ഇന്ന് പുതുതായി 6 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കുമളി, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര, കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന്, പേരാവൂര്‍ എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.












Click it and Unblock the Notifications