Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവണിയില്‍നിന്ന്‌ ഏഴുവയസുകാരി വീണുമരിച്ചത്‌ കൊലപാതകം: വീഴ്‌ത്തിയത്‌ പത്തുമാസം നൊന്ത്‌ പ്രസവിച്ച്‌ പാലൂട്ടി വളര്‍ത്തിയ അമ്മ തന്നെ: മനോരോഗ ചികിത്സയിലായിരുന്ന പോലീസ്‌ കസ്റ്റഡിയില്‍: കൊല്ലാന്‍ കാരണം ദേഹത്തേക്ക്‌ ഛര്‍ദിച്ചത്‌

തൃശൂര്‍: ചാലക്കുടി മേലൂര്‍ അടിച്ചിലിയില്‍ ഏഴുവയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുന്നപ്പിള്ളി പെരുമനപറമ്പില്‍ വിപിന്റെ ഭാര്യ ഷാനി(39)യെയാണ്‌ കൊരട്ടി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ മനോരോഗ ചികിത്സയിലായിരുന്ന ഷാനിയെ അവിടെനിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തപ്പോഴാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

കുട്ടിയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന്‌ തെളിഞ്ഞതിനെ തുടന്ന്‌ നടത്തിയ അന്വേഷണത്തില്‍ സാഹചര്യതെളിവിന്റെ അടിസ്‌ഥാനത്തിലാണ്‌ ഷാനിയെ അറസ്റ്റ്‌ ചെയ്‌തത്‌. ഇവരുടെ മകള്‍ ആവണിയെ സെപ്‌റ്റംബര്‍ 23ന്‌ വീടിനകത്ത്‌ ഗോവണിയില്‍നിന്നു വീണ്‌ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുട്ടിയുടെ ദേഹത്ത്‌ മറ്റ്‌ മുറിവുകള്‍ കണ്ടത്‌ അന്നേ സംശയത്തിനിടയാക്കിയിരുന്നു.

Shani and Avani

കുട്ടി അബദ്ധത്തില്‍ ഗോവണിയില്‍നിന്ന്‌ വീണു മരിച്ചു എന്നാണ്‌ ഷാനി അന്ന്‌ ബന്ധുക്കളോട്‌ പറഞ്ഞിരുന്നത്‌. ആ സമയം താന്‍ അടുക്കളയില്‍ പണിയിലായിരുന്നു എന്നു പറഞ്ഞു. എന്നാല്‍ കുട്ടിയുടെ മൃതദേഹം പരിശോധിച്ചപ്പോള്‍ സംശയമായി. കുട്ടിയുടെ ശരീരത്തിന്റെ അകത്തും പുറത്തും നിരവധി പരുക്കുകള്‍ കണ്ടെത്തി. തലയില്‍ ഗുരുതര പരുക്കുണ്ടായിരുന്നു. വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. കൂടാതെ ആന്തരിക രക്‌തസ്രാവവും ഉണ്ടായിരുന്നു. ഇതെല്ലാം ഗോവണിയില്‍നിന്ന്‌ വീണ പരുക്കെല്ലെന്ന്‌ ഡോക്‌ടര്‍മാര്‍ പോലീസിനോട്‌ പറഞ്ഞു.

ഗള്‍ഫില്‍നിന്നു സംസ്‌ക്കാര ചടങ്ങിനെത്തിയ കുട്ടിയുടെ പിതാവ്‌ വിപിനോട്‌ ഷാനി വേറെ രീതിയില്‍ പറഞ്ഞതും സംശയത്തിനിടയാക്കി. താന്‍ ആത്മഹത്യക്ക്‌ ശ്രമിച്ചപ്പോള്‍ കുട്ടി കാലില്‍ കയറി പിടച്ചപ്പോള്‍ ബലപ്രയോഗത്തിനിടയ്‌ക്ക്‌ കുട്ടി വീണതെന്നാണ്‌ ഭര്‍ത്താവിനോട്‌ പറഞ്ഞത്‌. ഇതോടെ വിപിന്‍ മരണകാരണം സംബന്ധിച്ച്‌ സംശയം ഉന്നയിച്ചു. ഇക്കാര്യം ചോദിച്ചതോടെ ഷാനിക്ക്‌ മാനസിക അസ്വസ്‌ഥതകളും അനുഭവപ്പെട്ടു. രണ്ടാഴ്‌ച മുമ്പ്‌ ഷാനി ചെങ്ങമനാട്ടുള്ള വീട്ടില്‍വെച്ച്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചിരുന്നു. തുടര്‍ന്ന്‌ ഇവരെ കളമശേരിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്‌ജ്‌ ചെയ്‌തപ്പോഴായിരുന്നു അറസ്റ്റ്‌. തുടര്‍ന്ന്‌ ചാലക്കുടി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി.

കുട്ടി തന്റെ ദേഹത്തേ്‌ ഛര്‍ദിച്ചപ്പോള്‍ ഉണ്ടായ ദേഷ്യത്തിലാണ്‌ ഉപദ്രവിച്ചതെന്നാണ്‌ ഷാനി പോലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്‌. സാഹചര്യ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ അറസ്‌റ്റെന്ന്‌ പോലീസ്‌ അറിയിച്ചു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്‌താലേ മരണകാരണം സംബന്ധിച്ച കാര്യങ്ങള്‍ക്ക്‌ കൂടുതല്‍ വ്യക്‌തത വരൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+