തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി വഴി നല്‍കിയത് 76.5 കോടിയുടെ ചികിത്സാ സഹായം

Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 2019 മുതല്‍ രണ്ട് വര്‍ഷങ്ങളിലായി വിതരണം ചെയ്തത് 76.5 കോടി രൂപയുടെ ചികിത്സാ സഹായം. ഗവ മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ കോളേജ് നെഞ്ചു രോഗാശുപത്രി, ജില്ലാ ആശുപത്രി തൃശൂര്‍, വടക്കാഞ്ചേരി എന്നിങ്ങനെ പത്ത് സര്‍ക്കാര്‍ ആശുപത്രികളിലും എം പാനല്‍ ചെയ്ത 25 സ്വകാര്യ ആശുപത്രികളിലുമായാണ് കാസ്പിന്റെ ചികിത്സാ സഹായം ലഭ്യമാക്കുന്നത്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാണ് കാസ്പിന്റെ സേവനങ്ങള്‍ നല്‍കിവരുന്നത്. സാധാരണ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വര്‍ദ്ധിച്ചുവരുന്ന ചികിത്സാ ചെലവിന് പ്രധാന ഉപാധി കണ്ടെത്തുക എന്ന ലക്ഷ്യവുമായാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.

1

ഒരു കുടുംബത്തിന് ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ചികിത്സ ആനുകൂല്യങ്ങള്‍ ലഭ്യമാകും. ആശുപത്രിവാസത്തിന് മൂന്നു ദിവസം മുന്‍പ് മുതലുള്ള ലാബ് പരിശോധനകള്‍, എക്സ്-റേ മറ്റു ചികിത്സാ അനുബന്ധ നടപടിക്രമങ്ങള്‍ക്കായുള്ള ചിലവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സൗജന്യ ജനറല്‍ വാര്‍ഡ്, തീവ്രപരിചരണ വിഭാഗത്തിലെ സേവനങ്ങള്‍ എന്നിവ പദ്ധതിയിലൂടെ ലഭ്യമാകും. 24 മണിക്കൂര്‍ കിടത്തി ചികിത്സ ആവശ്യമായി വരുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സ ചെലവ് ഇതിലുള്‍പ്പെടുന്നു.

ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ സൗജന്യ ശസ്ത്രക്രിയ നടത്തും. കീമോ തെറാപ്പി, ഡയാലിസിസ് എന്നിവയും ചികിത്സാ സഹായത്തില്‍ ഉള്‍പ്പെടുന്നു. ഏതു രോഗത്തിന്റെ ചികിത്സക്കാണോ അഡ്മിറ്റ് ആയത് ആ അസുഖത്തിനുള്ള ആശുപത്രി വാസത്തിന് ശേഷം വരുന്ന 15 ദിവസത്തേക്കുള്ള മരുന്ന്, ചികിത്സ നടപടികളും ലഭ്യമാകും.

2018 - 19 വര്‍ഷത്തില്‍ രാഷ്ട്രീയ സ്വാസ്ത്യ ഭീമാ യോജന(ആര്‍എസ്ബിവൈ)ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ മറ്റുള്ളവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉപഭോക്താവാണെന്ന് കാണിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്നും കത്ത് കിട്ടിയിട്ടുള്ളവര്‍ക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പുതുക്കിയ എബിപിഎം -ജെഎവൈ, കാസ്പ് കാര്‍ഡ് എന്നിവയാണ് ആനുകൂല്യങ്ങള്‍ക്കായി ഹാജരാക്കേണ്ട രേഖകള്‍.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കി വന്നിരുന്ന കാരുണ്യ ബനവലന്റ് ഫണ്ട് വഴിയുള്ള ചികിത്സാ സഹായങ്ങളും ഇപ്പോള്‍ കാസ്പ്പ് വഴിയാണ് നടക്കുന്നത്. നിലവില്‍ കാസ്പ്പില്‍ ഉള്‍പ്പെടാത്തതും മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുമായ കുടുംബങ്ങള്‍ കാരുണ്യ ബനവലന്റ് ഫണ്ടിന്റെ ഗുണഭോക്താക്കളായി പരിഗണിക്കപ്പെടും. 2011 -12 സാമ്പത്തിക വര്‍ഷം ആരംഭിച്ച ഈ പദ്ധതി അനേകം ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്.

കാസ്പ്പ് എം പാനല്‍ ചെയ്തിട്ടുള്ള എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും കാസ്പ്പ് കിയോസ്‌ക്കുകള്‍ വഴി കാരുണ്യ ബെനവലന്റ് ഫണ്ടിനുള്ള സഹായത്തിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ ദിശ ടോള്‍ ഫ്രീ നമ്പര്‍ 1056 അല്ലെങ്കില്‍ 0471 2551056 എന്ന നമ്പറിലോ ബന്ധപ്പെടാം

Thrissur
English summary
76 cr distributed through karunya health scheme in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X