തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ജില്ലയില്‍ 77.85 ശതമാനം പോളിങ്... എല്ലാ ബൂത്തുകളിലും കനത്ത പോളിങ്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ മികച്ച പോളിങ്. 77.85 ശതമാനം പേരാണ് ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിനൊപ്പം എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീനും കൂടി ഉപയോഗിച്ചുള്ള ആദ്യതെരഞ്ഞെടുപ്പാണ് നടന്നത്. ജില്ലയില്‍ പോളിങ് സമാധാനപരമായിരുന്നു.

<strong><br>അമ്പലപ്പുഴയിൽ എൽഡിഎഫ് പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം!</strong>
അമ്പലപ്പുഴയിൽ എൽഡിഎഫ് പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം!

ജില്ലയിലുള്‍പ്പെട്ട മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളില്‍ ചാലക്കുടിയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് 79.80 ശതമാനം. ആലത്തൂരില്‍ 79.65 ശതമാനവും തൃശൂരില്‍ 77.44 ശതമാനവും പേര്‍ വോട്ട് ചെയ്തു. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ പുതുക്കാട് മണ്ഡലത്തിലാണ് കൂടിയ പോളിങ് 81.60 ശതമാനം.

Thrissur

ജില്ലയിലെ നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം: തൃശൂര്‍ ലോക്‌സഭാ മണ്ഡലം: ഗുരുവായൂര്‍ 74.39, മണലൂര്‍ 77.43, ഒല്ലൂര്‍ 79.54, തൃശൂര്‍ 74.52, നാട്ടിക 76.06, ഇരിങ്ങാലക്കുട 78.35, പുതുക്കാട് 81.60 ആലത്തൂര്‍ മണ്ഡലം: ചേലക്കര 78.75, കുന്നംകുളം 78.73, വടക്കാഞ്ചേരി 78.08. ചാലക്കുടി മണ്ഡലം: കയ്പമംഗലം 78.64, ചാലക്കുടി 77.38, കൊടുങ്ങല്ലൂര്‍ 78.50.

രാവിലെ ഏഴിന് ആരംഭിച്ച പോളിങ് അവസാന സമയമായ ആറു മണിക്ക് ശേഷവും തുടര്‍ന്നു. ആറ് മണിക്ക് ക്യൂവിലുള്ളവര്‍ക്കാണ് പിന്നീട് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയത്. പോളിങ്ങിനുശേഷം വോട്ടിങ് യന്ത്രങ്ങള്‍ തിരിച്ച് അതത് സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ചു. മേയ് 23നാണ് വോട്ടെണ്ണല്‍. അതുവരെ ഇവ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.

രാവിലെ 8.45ഓടെ ജില്ലയില്‍ കേവലം 6.12 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍, ഉച്ച ഒരു മണിയോടെ ജില്ലയിലെ പോളിങ് ശതമാനം 43 ശതമാനം കടന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ജില്ലയിലെ 50 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തി. 50.13 ആയിരുന്നു പോളിങ് ശതമാനം.

ചാലക്കുടിയില്‍ 52 ശതമാനവും തൃശൂരില്‍ 50.23 ശതമാനവും ആലത്തൂരില്‍ 49.95 ശതമാനവുമായിരുന്നു അപ്പോള്‍ പോളിങ് നില. വൈകിട്ട് 5.35ഓടെ ജില്ലയിലെ പോളിങ് ശതമാനം 71.36 ആയി. ചാലക്കുടി 73.97, ആലത്തൂര്‍ 72.40, തൃശൂര്‍ 71.23 എന്നിങ്ങനെയായി പോളിങ് ശതമാനം. പോളിങ് സമയം അവസാനിക്കുന്ന സമയം കഴിഞ്ഞ് 6.15ന് 74.27 ആയിരുന്നു ജില്ലയുടെ ശതമാനം. ചാലക്കുടി 76.47, ആലത്തൂര്‍ 75.23, തൃശൂര്‍ 73.92 ശതമാനം. 7.40ന് ജില്ലയുടെ ശതമാനം 76.74 ആയി. ചാലക്കുടി 78.89, ആലത്തൂര്‍ 78.14, തൃശൂര്‍ 76.40 എന്നിങ്ങനെയായി പോളിങ് ശതമാനം ഉയര്‍ന്നു.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ 72.17 ശതമാനമായിരുന്നു പോളിങ്. ഗുരുവായൂര്‍ 68.35, മണലൂര്‍ 72.44, ഒല്ലൂര്‍ 74.19, തൃശൂര്‍ 68.79, നാട്ടിക 72.81, ഇരിങ്ങാലക്കുട 72.97, പുതുക്കാട് 75.42 എന്നിങ്ങനെയായിരുന്നു 2014ലെ വോട്ടിങ് നില. 2014ല്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 76.41 ശതമാനമായിരുന്നു പോളിങ്.

ചേലക്കര 74.34, കുന്നംകുളം 74.33, വടക്കാഞ്ചേരി 77.23 എന്നിങ്ങനെയായിരുന്നു പോളിങ് നില. ചാലക്കുടിയില്‍ 2014ല്‍ 76.92 ശതമാനമായിരുന്നു പോളിങ്. കയ്്പമംഗലം 74.53, ചാലക്കുടി 73.76, കൊടുങ്ങല്ലൂര്‍ 73.88 എന്നിങ്ങനെയായിരുന്നു 2014ലെ പോളിങ് ശതമാനം.

സമാധാനപരമായി വോട്ടെടുപ്പ് നടത്തിയതിന് പോളിങ്, സുരക്ഷാ ഉദ്യോഗസ്ഥരേയും വോട്ട് രേഖപ്പെടുത്തിയതിന് വോട്ടര്‍മാരേയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ടി.വി. അനുപമ അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ പി.കെ. സേനാപതി വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച് പോളിങ് വിലയിരുത്തി. 264 ബൂത്തുകള്‍ക്കായി 168 മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിരുന്നു.

തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ ജില്ലാ കലക്ടറുടെ കീഴില്‍ പ്രവര്‍ത്തിച്ച കണ്‍ട്രോള്‍ റൂമിന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. വിജയന്‍, തഹസില്‍ദാര്‍മാരായ കെ. കൃഷ്ണകുമാര്‍, സി.എസ് രാജേഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ഐ.കെ. പൂക്കോയ, ലിജോ, നിസാര്‍, അശോക് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

11,000ലേറെ ഉദ്യോഗസ്ഥരെയാണ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. തൃശൂര്‍, ചാലക്കുടി, ആലത്തൂര്‍ മണ്ഡലങ്ങളിലായി 2283 പോളിങ് ബൂത്തുകളാണ് ജില്ലയില്‍. ബൂത്തുകളുടെ സുരക്ഷയ്ക്കായി ഏകദേശം 5000 പോലീസ് ഉദ്യോഗസ്ഥരെയും 500 അര്‍ധ സൈനിക, കേന്ദ്ര സേനാ വിഭാഗങ്ങളേയും നിയോഗിച്ചിരുന്നു. ജില്ലയിലെ 50 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ്് ഏര്‍പ്പെടുത്തി.

കെല്‍ട്രോണിന്റെ സഹായത്തോടെ ഐടി മിഷന്റെ നേതൃത്വത്തിലായിരുന്നു വെബ്കാസ്റ്റിങ്്. ഭിന്നശേഷി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ പി.എച്ച്.സികളുടെ ആംബുലന്‍സ്, ഓട്ടോറിക്ഷകള്‍ എന്നിവ ഉപയോഗപ്പെടുത്തി. വോട്ട് ചെയ്തവര്‍ വോട്ടേഴ്‌സ് സ്ലിപ്പുകള്‍ സ്വീപ്പിന്റെ സമ്മാനപ്പെട്ടിയില്‍ നിക്ഷേപിച്ചു. ഇതില്‍നിന്ന് നറുക്കെടുത്ത് സമ്മാനം നല്‍കും.

Thrissur
English summary
77.85 percentage poling in Thrissur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X