• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരില്‍ എട്ട് പേര്‍ക്ക് കൊറോണ; എല്ലാവരും അടുത്തിടെ ജില്ലയിലെത്തിയവര്‍, 11 പേര്‍ക്ക് ഭേദമായി

  • By Desk

തൃശൂര്‍: ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. 11 പേര്‍ രോഗമുക്തരായി. സൗദി അറേബ്യയിലെ ദമാമില്‍ നിന്ന് വന്ന കയ്പമംഗലം സ്വദേശി, ചെന്നൈയില്‍ നിന്ന് വന്ന ചെന്ത്രാപ്പിന്നി സ്വദേശി, മസ്‌ക്കറ്റില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി, ദില്ലിയില്‍ നിന്ന് വന്ന മേലൂര്‍ സ്വദേശി, ഖത്തറില്‍ നിന്ന് വന്ന എരുമപ്പെട്ടി സ്വദേശി, കുവൈറ്റില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി, ദോഹയില്‍ നിന്ന് വന്ന ഇഞ്ച മുടി സ്വദേശി, ഹൈദരാബാദില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

cmsvideo
    മഹാരാഷ്ട്ര കേരളത്തെ കണ്ട് പഠിക്കണം | Oneindia Malayalam

    അതേസമയം, 75 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 90 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. വിദേശ രാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞു. രാജ്യത്തിനകത്ത് ദില്ലി, മുംബൈ, ചെന്നൈ എന്നീ പ്രധാന നഗരങ്ങളില്‍ മലയാളികള്‍ മരിച്ചിട്ടുണ്ട്. ഇന്നും ദില്ലിയില്‍ ഒരു മലയാളി നഴ്‌സ് മരിച്ചു.

    മോദി തുറന്നുപറയൂ... ഇനി എന്താണ് പരിപാടി; 20 ജീവന്‍ നഷ്ടമായി... തുറന്നടിച്ച് സോണിയ ഗാന്ധി

    ഇന്ന് രോഗം ബാധിച്ചവരില്‍ 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 19 പേര്‍. സമ്പര്‍ക്കം വഴി 3 പേര്‍ക്കും രോഗം ബാധിച്ചു. ഇന്ന് 5876 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 2697 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1351 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,25,307 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1989 പേര്‍ ആശുപത്രികളില്‍.

    ഇന്നു മാത്രം 203 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,22,466 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3019 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 33,559 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 32,300 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 110 ആയി.

    Thrissur

    English summary
    8 people confirmed Coronavirus in Thrissur today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X