തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

80 കഴിഞ്ഞവര്‍ക്ക്‌ തപാല്‍ വോട്ടുകള്‍; അപേക്ഷ നല്‍കാം

Google Oneindia Malayalam News

തൃശൂര്‍:80 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ക്കും ഭിന്നശേഷിക്കാരായവര്‍ക്കും തപാല്‍ വോട്ട് ചെയ്യുന്നതിനായി സമര്‍പ്പിക്കേണ്ട അപേക്ഷാ ഫോറങ്ങളുടെ വിതരണം ഇന്ന് ആരംഭിക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയാണ് ഇത്തരം വോട്ടര്‍മാര്‍ക്ക് 12 ഡി ഫോറം വിതരണം ചെയ്യുക.

postal vote

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

തപാല്‍ വോട്ട് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന 80 വയസ് കഴിഞ്ഞവരും ഭിന്നശേഷിക്കാരും പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 17 ന് മുന്‍പായി ബി.എല്‍.ഒമാര്‍ മുഖേന അതാത് നിയോജക മണ്ഡലം സഹവരണാധികാരിക്ക് സമര്‍പ്പിക്കണം. ഫോം 12 ഡിയുടെ വിതരണവേളയില്‍ അതാത് രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് ബിഎല്‍ഒമാരെ അനുഗമിക്കാം.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും മാതൃകാ പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണമെന്നും സുഗമവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നടത്താന്‍ സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ക്യൂട്ട് ലുക്കില്‍ പ്രിയ ഭവാനി ശങ്കര്‍: ചിത്രങ്ങള്‍ കാണാം

Thrissur
English summary
80 above old voters can vote through postal; application started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X