88 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; തൃശൂരില്‍ 67കാരന്‍ അറസ്റ്റില്‍
തൃശൂര്‍: 88 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 67കാരന്‍ അറസ്റ്റില്‍. വൃദ്ധനെ പരിചരിക്കാന്‍ വീട്ടിലെത്തിയ 67കാരനാണ് കേസിലെ പ്രതി. സംഭവത്തില്‍ പുത്തന്‍ ചിറ സദനംദേശത്ത് ചാലയ്ക്കല്‍ വീട്ടില്‍ മത്തായി ( 67 ) ആണ് അറസ്റ്റിലായത്. മാള എസ് എച്ച് ഒ സജിന്‍ ശശിയും സംഘവുമാണ് അറസ്റ്റ് ചെയ്തത്. 2023 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് വൃദ്ധന്‍ കിടപ്പിലായത്. ഇദ്ദേഹത്തെ പരിചരിക്കാന്‍ വിദേശത്തുള്ള മക്കളാണ് മത്തായിയെ ചുമതലപ്പെടുത്തിയത്. വീട്ടില്‍ കിടപ്പുരോഗിയായ വൃദ്ധനും മത്തായിയുമാണ് ഉണ്ടായിരുന്നത്. മുറിയിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പീഡനം നടന്ന വിവരം മക്കള്‍ അറിഞ്ഞത്.
അടുത്തിടെ വൃദ്ധനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സമയത്താണ് മക്കള്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചത്. വൃദ്ധനെ ലൈംഗികമായി പീഡിപ്പിക്കുന്നതും ദേഹോദ്രവും ഏല്‍പ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications