തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ 9 പേര്‍ക്ക് കൊറോണ; മരിച്ച വ്യക്തിക്കും രോഗം, ചികില്‍സാ സൗകര്യം വിപുലീകരിച്ചു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ജില്ലയില്‍ ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 4 ന് അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ ഇഞ്ചമുടി സ്വദേശി (38), മെയ് 27 ന് മുംബൈയില്‍ നിന്നെത്തിയ പുതുക്കാട് സ്വദേശി (26), മെയ് 29 ന് കര്‍ണ്ണാടകയില്‍ നിന്നെത്തിയ ചെങ്ങാല്ലൂര്‍ സ്വദേശി (41), 27 ന് മുംബൈയില്‍ നിന്നെത്തിയ പുതുക്കാട് സ്വദേശി (59), ആരോഗ്യപ്രവര്‍ത്തകനില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച നെടുപുഴ സ്വദേശിനി (51), നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന ചേര്‍പ്പ് സ്വദേശിനി (58), ജൂണ്‍ 6 ന് യുപിയില്‍ നിന്ന് മടങ്ങിയെത്തിയ വേലൂക്കര സ്വദേശിനി (19), 25 ന് മുംബൈയില്‍ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

C

കഴിഞ്ഞ ഞായറാഴ്ച മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞ ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്‍ (87) കോവിഡ് ബാധിതനായിരുന്നുവെന്ന് സ്രവപരിശോധനയില്‍ തെളിഞ്ഞു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കുമാരന്റെ സ്രവപരിശോധന നടന്നത്. ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച 126 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചു ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഇതുവരെ ആകെ ജില്ലയില്‍ 179 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.

കോണ്‍ഗ്രസിന്റെ കിടിലന്‍ മൂവ്.. മധ്യപ്രദേശില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചെത്തും? മറുതന്ത്രവുമായി ബിജെപികോണ്‍ഗ്രസിന്റെ കിടിലന്‍ മൂവ്.. മധ്യപ്രദേശില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചെത്തും? മറുതന്ത്രവുമായി ബിജെപി

കോവിഡ് രോഗികള്‍ക്കായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് നെഞ്ചുരോഗാശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നെഞ്ചുരോഗാശുപത്രിയിലെ സി ബ്ലോക്കില്‍ 150 കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് മാത്രമായി സജ്ജീകരിക്കും. മെഡിക്കല്‍ കോളേജ് കോവിഡ് ബ്ലോക്കില്‍ നിലവില്‍ 177 കിടക്കകളാണുള്ളത്. ഇതിനു പുറമെയാണ് നെഞ്ചുരോഗാശുപത്രിയില്‍ പുതിയ സൗകര്യങ്ങളൊരുക്കുന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം എ ആന്‍ഡ്രൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡിന്റെതാണ് തീരുമാനം.

കേരളത്തിലേക്ക് പ്രവാസികള്‍ കൂട്ടത്തോടെ എത്തും; 45ല്‍ 44 വിമാനങ്ങളും കേരളത്തിലേക്ക്- റിപ്പോര്‍ട്ട്കേരളത്തിലേക്ക് പ്രവാസികള്‍ കൂട്ടത്തോടെ എത്തും; 45ല്‍ 44 വിമാനങ്ങളും കേരളത്തിലേക്ക്- റിപ്പോര്‍ട്ട്

കൂടുതല്‍ രോഗികള്‍ വരുകയാണെങ്കില്‍ വാര്‍ഡ് 3, 9, 13 എന്നിവ നവീകരിക്കാന്‍ അടിയന്തരമായി പൊതുമരാമത്തു വകുപ്പിന് നിര്‍ദ്ദേശം നല്‍കും. ഈ വാര്‍ഡുകളിലെ ഡെന്റല്‍ കോളേജിന്റെ അനുബന്ധ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ നെഞ്ചുരോഗാശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി. ക്ഷയരോഗികള്‍ക്കുള്ള കിടത്തി ചികിത്സ കിടക്കകള്‍ ഇതിന്റെ ഭാഗമായി പുനക്രമീകരിക്കും.

ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്

Thrissur
English summary
9 people confirmed Coronavirus in Thrissur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X