Get Updates
Get notified of breaking news, exclusive insights, and must-see stories!

നന്തിക്കരയിലെ 8 വയസുകാരിക്ക് എവിടെ നിന്ന് രോഗം ബാധിച്ചു? തൃശൂരില്‍ 9 പേര്‍ക്ക് കൂടി കൊവിഡ്

തൃശൂര്‍: ജില്ലയില്‍ 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ രോഗമുക്തരായി. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
നന്തിക്കര സ്വദേശിയായ 8 വയസ്സുകാരിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കൈനൂരിലുള്ള ബിഎസ്എഫ് ക്യാംപില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആസ്സാം സ്വദേശിയായ ബിഎസ്എഫ് ജവാന്‍ (52, പുരുഷന്‍), ഇരിങ്ങാലക്കുട കെഎസ്ഇയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേര്‍, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കാന്റീനിലെ ജോലിക്കാരനായ നേപ്പാള്‍ സ്വദേശി (28, പുരുഷന്‍) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

C

ജൂലൈ 3 ന് മസ്‌കറ്റില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (42, പുരുഷന്‍), ജൂണ്‍ 24 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (31, പുരുഷന്‍), ജൂലൈ 3 ന് റിയാദില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശി (30, സ്ത്രീ) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 631 ആയി. രോഗം സ്ഥിരീകരിച്ച 204 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13969 പേരില്‍ 13737 പേര്‍ വീടുകളിലും 232 പേര്‍ ആശുപത്രികളിലുമാണ്.

Recommended Video

cmsvideo
    Thrissur: Youth Jumps To River After He Didn't Get Enough Chicken Curry | Oneindia Malayalam

    അതേസമയം, സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 47 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+