തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേശീയപാത 'മരണക്കെണി'-: ഒരുവര്‍ഷത്തിനിടെ 90 അപകടങ്ങള്‍, 13 മരണം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഒരുവര്‍ഷത്തില്‍ ദേശീയപാതയിലുണ്ടായ 90 അപകടങ്ങളില്‍ പൊലിഞ്ഞതു 13 ജീവനുകള്‍. 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ 19 വരെയുള്ള കാലയളവില്‍ ആറാംകല്ലുമുതല്‍ വാണിയമ്പാറവരെ 90 അപകടങ്ങളുണ്ടായെന്നു പീച്ചി പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 13 പേര്‍ മരിച്ചു. വാണിയമ്പാറ, കുതിരാന്‍, വഴക്കുംപാറ, ചുവന്നമണ്ണ്, കല്ലിടുക്ക്, ചെമ്പൂത്ര , പാണഞ്ചേരി എന്നീ പ്രദേശങ്ങളിലാണു കൂടുതല്‍ അപകടങ്ങള്‍.

ഗുരുവായൂര്‍ ക്ഷേത്രം: 341 കിലോ സ്വര്‍ണം എസ്.ബി.ഐക്ക് കൈമാറി: വിലമതിക്കുന്നത് 105 കോടിയോളംഗുരുവായൂര്‍ ക്ഷേത്രം: 341 കിലോ സ്വര്‍ണം എസ്.ബി.ഐക്ക് കൈമാറി: വിലമതിക്കുന്നത് 105 കോടിയോളം

പീച്ചി റോഡ് മുതല്‍ പീച്ചിഡാം വരെയുള്ള പ്രദേശത്തും മൂന്നുപേര്‍ മരിച്ചു. ദേശീയപാത മണ്ണുത്തി മുതല്‍ വടക്കുഞ്ചേരി വരെയുള്ള പ്രദേശത്ത് ഒരുവര്‍മായി പണി നടക്കുന്നില്ല. നിര്‍മാണത്തിലെ പിഴവുകള്‍ കാരണം പണി പൂര്‍ത്തിയായ ഇടങ്ങളിലും നിത്യേന അപകടങ്ങളുണ്ടാകുന്നു. കേസില്‍ ഉള്‍പ്പെടാത്ത അപകടങ്ങളും നിരവധി.

accident-155

പീച്ചി റോഡ് ജങ്ഷനില്‍നിന്നു ചെമ്പൂത്ര ക്ഷേത്രത്തിലേക്കു പോകുന്ന ഭാഗത്തു നിരവധി കുഴികള്‍ രൂപപ്പെട്ടു. പണിതീര്‍ന്ന പാതയിലൂടെ വാഹനങ്ങള്‍ വേഗതയില്‍ വന്നു കുഴിയില്‍വീണു നിയന്ത്രണംവിടുന്നതു പതിവു കാഴ്ച. അതിവേഗതയില്‍ വരുന്ന വാഹനങ്ങള്‍ കുഴികള്‍ കാണുമ്പോള്‍ വശത്തേക്കു തിരിക്കുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നു. കാല്‍നടക്കാര്‍ക്കും അപകടകരമാണ് ഈ മേഖല. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വാഹനങ്ങള്‍ കുഴിയില്‍ വീണു കേടുപറ്റി. ആഴമേറിയ കുഴികളില്‍ വീഴുമ്പോള്‍ പിന്നാലെയെത്തുന്ന വാഹനങ്ങളുടെ അടിയില്‍പെടാനും സാധ്യതയുണ്ട്. ഇതിനോടു ചേര്‍ന്നു തൃശൂരിലേക്കുപോകുന്ന ഒറ്റവരിപ്പാതയുടെ തുടക്കവും സമാനമാണ്.

വഴുക്കുംപാറയില്‍നിന്നു കുതിരാന്‍ കയറ്റം തുടങ്ങുന്നിടത്തുമുണ്ട് വന്‍ അപകടഗര്‍ത്തം. റോഡിന്റെ ഇടതുഭാഗം ഇടിഞ്ഞു വന്‍ കുഴി രൂപപ്പെട്ടു. നിരന്തരമായി വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ മണ്ണിടിഞ്ഞു റോഡിന്റെ അടിഭാഗത്താണു ഗര്‍ത്തം രൂപപ്പെട്ടത്. ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഗര്‍ത്തത്തിലേക്കു വീഴാന്‍ സാധ്യതയുണ്ട്. ദേശീയപാത കുതിരാനില്‍ വാഹന ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന സന്ദര്‍ഭത്തില്‍ മണ്ണിടിഞ്ഞുകിടക്കുന്ന ഭാഗത്തോടു ചേര്‍ന്നാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇങ്ങനെ ഒരറ്റം ചേര്‍ന്ന് പോകുന്ന വാഹനങ്ങള്‍, മണ്ണിടിഞ്ഞ് രൂപപ്പെട്ട കുഴിയില്‍ വീണ് അപകടത്തില്‍പ്പെടാം.

Thrissur
English summary
90 Accidents repoted in National high way during one year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X