തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിയര്‍ത്തു കുളിച്ച് അച്ഛന്‍; പിന്നില്‍ കത്തി പോക്കറ്റിലിട്ട് മകന്‍!! അമ്മയെ കാണാന്‍.. പോലീസ് ചെയ്തത്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കൊച്ചിയിലെ ആശുപത്രിയിലുള്ള അമ്മയെ കാണാന്‍ 12കാരന് അതിയായ മോഹം... ലോക്ക് ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. റോഡില്‍ നിറയെ പോലീസ് ചെക്കിങ്. അച്ഛനോട് പറഞ്ഞുനോക്കി. ലോക്ക് ഡൗണ്‍ വിഷയങ്ങളും മറ്റും അച്ഛന്‍ ആവര്‍ത്തിച്ചുപറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ മകന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഇതെല്ലാം. അമ്മയുണ്ടാക്കുന്ന ബര്‍ഗറാണ് അവന്റെ ഇഷ്ടവിഭവം. കൂട്ടുകാരെല്ലാം മാതൃദിനത്തില്‍ അമ്മമാരോടൊത്തുള്ള ചിത്രം പങ്കുവയ്ക്കുന്നു. എന്തുവന്നാലും വേണ്ടില്ല അമ്മയെ കാണണം...!! പിന്നീട് നടന്നതാണ് രസകരമായ സംഭവം....

ഒടുവില്‍ കത്തിയെടുത്തു

ഒടുവില്‍ കത്തിയെടുത്തു

അച്ഛന്റെ മറുപടിയില്‍ തൃപ്തനാകാത്ത മകന്‍ കത്തിയെടുത്തു വിരട്ടി. ഒടുവില്‍ അച്ഛന്‍ വഴങ്ങി. അങ്ങനെ കൊരട്ടിയില്‍ നിന്ന് കൊച്ചിയിലേക്ക് ബൈക്ക് യാത്ര ആരംഭിച്ചു. അതിര്‍ത്തി പ്രദേശമായ പൊങ്ങത്ത് പോലീസിന്റെ വാഹന പരിശോധനയില്‍ ഇരുവരും കുടുങ്ങി.

പോലീസിന് സംശയം

പോലീസിന് സംശയം

അച്ഛനാണ് ബൈക്ക് ഓടിച്ചിരുന്നത്. കത്തി പോക്കറ്റിലിട്ട് മകന്‍ പിന്നിലും. പരിശോധനയ്ക്കിടെ ഇരുവരുടെയും പരുങ്ങലില്‍ പോലീസിന് സംശയം. മകന്റെ പോക്കറ്റില്‍ നിന്ന് കത്തി കൂടി കണ്ടെത്തിയതോടെ പെട്ടു. വിയര്‍ത്തു കുളിച്ചിരുന്നു അച്ഛന്‍. ഇദ്ദേഹം പോലീസിനോട് കാര്യങ്ങള്‍ വിശദീകരിച്ചു.

സംഭവം ഇതാണ്...

സംഭവം ഇതാണ്...

അമ്മയോട് മകന് ഏറെ ഇഷ്ടമാണ്. അമ്മയുണ്ടാക്കുന്ന ബര്‍ഗറാണ് അവന്റെ ഇഷ്ട വിഭവം. അമ്മ ആശുപത്രിയില്‍ ആയതിനാല്‍ ഇവന് ബര്‍ഗര്‍ കിട്ടുന്നില്ല. സമാധാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും മകന്‍ വഴങ്ങിയില്ല. സുഹൃത്തുക്കള്‍ മാതൃദിനത്തില്‍ അമ്മമാരോടൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ തുടങ്ങിയതോടെ വാശിയും കൂടി.

പോലീസ് ചെയ്തത്

പോലീസ് ചെയ്തത്

കത്തി കാട്ടി ഭീഷണി കൂടി ആയപ്പോള്‍ ബൈക്കില്‍ കൊണ്ടുപോകാമെന്ന് അച്ഛന് സമ്മതിക്കേണ്ടി വന്നു. സിഐ ബികെ അരുണും സംഘവും മകനോട് കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് രണ്ടു ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിച്ച് അര്‍ഥം എഴുതി തന്നാല്‍ ബര്‍ഗര്‍ വാങ്ങിത്തരാം എന്ന നിബന്ധനയില്‍ അച്ഛനൊപ്പം വീട്ടിലേക്ക് മടക്കി അയച്ചു.

യുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനിയുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനി

രാഹുല്‍ പറഞ്ഞത് എന്ത്? ആ പൊട്ടിത്തെറിക്ക് കാരണം ഇതാണ്... മൂന്ന് ബിജെപി സംസ്ഥാനങ്ങളിലെ മാറ്റംരാഹുല്‍ പറഞ്ഞത് എന്ത്? ആ പൊട്ടിത്തെറിക്ക് കാരണം ഇതാണ്... മൂന്ന് ബിജെപി സംസ്ഥാനങ്ങളിലെ മാറ്റം

കോണ്‍ഗ്രസിന് പുതിയ സംഘടന വരുന്നു; ദേശീയതലത്തില്‍, കേരളം മാതൃകയാക്കി നീക്കം, ലക്ഷ്യം ഇതാണ്കോണ്‍ഗ്രസിന് പുതിയ സംഘടന വരുന്നു; ദേശീയതലത്തില്‍, കേരളം മാതൃകയാക്കി നീക്കം, ലക്ഷ്യം ഇതാണ്

Thrissur
English summary
Interesting Family Story in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X