17കാരിയെ ബസിൽ ഉപദ്രവിച്ചു; സിബിഐ ഡ്രൈവര്‍ക്ക് മുട്ടന്‍ പണി കൊടുത്ത് പെണ്‍കുട്ടി, റിമാന്‍ഡില്‍
തൃശൂര്‍: സ്വകാര്യ ബസില്‍ വച്ച് 17കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ആള്‍ക്ക് മുട്ടന്‍ പണി കൊടുത്ത് പെണ്‍കുട്ടി. സി ബി ഐയില്‍ അടുത്തിടെ ഡെപ്യൂട്ടേഷനിലെത്തിയ പുല്ലൂര്‍ സ്വദേശിയായ രതീശ് മോന്‍ ( 40) ആണ് സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോയ ബസില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവം ഇങ്ങനെ..

തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. തൃശൂരില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്നു ബസിലാണ് സംഭവം. ബസ് മാപ്രാണം ജംഗഷന്‍ കഴിഞ്ഞപ്പോഴാണ് സംഭവം. മുന്‍സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയെ രതീഷ് ഉപദ്രവിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി എഴുന്നേറ്റ് ബഹളം വയ്ക്കുകയും ഉപദ്രവിച്ചയാളുടെ മാസ്‌ക് വലിച്ചൂരുകയായിരുന്നു.

ഇതോടെ സഹയാത്രികര്‍ സംഭവത്തില്‍ ഇടപെട്ടു. യാത്രക്കാര്‍ രതീഷിനെ തടഞ്ഞുവച്ച് ഇരിങ്ങാലക്കുടപൊലീസിന് വിളിച്ചുവരുത്തി കൈമാറി. പൊലീസ് ചോദ്യം ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് ഡ്രൈവറാണെന്ന് മനസിലായത്.

ഇയാള്‍ ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ സി ബി ഐ എറണാകുളം യൂണിറ്റില്‍ ജോലി ചെയ്യുകയാണ്. സംഭവത്തില്‍ പോക്‌സോ വകുപ്പ് അടക്കമുള്ളവ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ പ്രിന്‍സിപ്പല്‍ പോക്‌സോ കേസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രതിക്ക് ജാമ്യം നല്‍കണമെന്ന് അഭിഭാഷകന്‍ ശക്തമായി വാദിച്ചെങ്കിലും പ്രോസിക്യൂഷന്‍ എതിര്‍ത്തു. 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications