ആരും പട്ടിണി കിടക്കരുത്; പൊലീസിന്റെ ഉദ്യമം വന്‍ വിജയം, അഭിനന്ദനങ്ങളും കയ്യടികളും
തൃശൂര്‍ : ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടുന്നവരെ നാം ഒരുപാട് കാണാറുണ്ട്. ഇവരെ സഹായിക്കാന്‍ പല മേഖലയില്‍ നിന്നുള്ളവരും മുന്നിട്ട് വരാറുണ്ട്. ഓരോ പ്രദേശത്തും പ്രവര്‍ത്തിക്കുന്ന ചാരിറ്റി പ്രവര്‍ത്തകരും രാഷ്ട്രീയ - സാംസ്‌കാരിക സംഘടനകളും ഇവരുടെ വിശപ്പടക്കാന്‍ മുന്നിട്ട് വരാറുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹത്തോടെ ചാവക്കാട് പോലീസ് തുടങ്ങി വെച്ച ഉദ്യമം വന്‍ വിജയമായിരിക്കുകയാണ്. ഒരു ദിവസം ചുരുങ്ങിയത് നൂറിലധികം ഉച്ചഭക്ഷണപ്പൊതികളാണ് ചാവക്കാട് പോലീസ് സ്റ്റേഷനില്‍ നിന്നും വിതരണം ചെയ്യുന്നത്. ഇതോടെ വലിയ അഭിനന്ദന പ്രവാഹങ്ങളാണ് പൊലീസിനെ തേടിയെത്തുന്നത് .

ഏതൊരു നാടിന്റേയും മുക്കും മൂലയും അറിയുന്നവരാണ് അതാത് പോലീസ് സ്റ്റേഷനുകളിലെ പോലീസുദ്യോഗസ്ഥര്‍. അതുപോലെത്തന്നെ അവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളെ ഏറ്റവും നന്നായി മനസ്സിലാക്കുന്നവരുമാണ് പോലീസുദ്യോഗസ്ഥര്‍. കോവിഡ് കാലത്ത് തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടലോര മേഖലയില്‍ മത്സ്യത്തൊഴിലാളികളും സാധാരണക്കാരും അനുഭവിക്കുന്ന അടച്ചുപൂട്ടലിന്റെ ആഘാതം ഏറ്റവും ആദ്യം ശ്രദ്ധിച്ചത് അവിടത്തെ പോലീസുദ്യോഗസ്ഥരാണ്. അന്നത്തെ ചാവക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ മേപ്പിള്ളിയുടെ നേതൃത്വത്തില്‍ സന്മനസ്സുള്ളവരുടേയും ചില സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ പാവപ്പെട്ടവര്‍ക്ക് ലോക്ക്‌ഡൌണ്‍ കാലം മുഴുവനും ഭക്ഷ്യവസ്തു കിറ്റുകളും ഭക്ഷണപ്പൊതികളും വിതരണം ചെയ്തിരുന്നു .
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ് സ്റ്റേഷന്‍ അധികാര പരിധിയിലെ വീടുകള്‍ സന്ദര്‍ശിച്ച വേളയില്‍ തോന്നിയ ആശയത്തിലൂടെ പോലീസുദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തോടൊപ്പം പത്തുപേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം കൂടി പോലീസ് മെസ്സില്‍ തയ്യാറായി. ഊണ് പൊതികളാക്കി പോലീസ് സ്റ്റേഷന്റെ മുന്നില്‍ വിതരണം തുടങ്ങിയത് പൊതുജനങ്ങള്‍ പരസ്പരം പറഞ്ഞറിഞ്ഞും , മാധ്യമങ്ങള്‍ വഴിയും പരസ്യമായി. തുടര്‍ന്ന് വീടുകളില്‍ കല്യാണവും പിറന്നാളും, ആഘോഷവും നടക്കുമ്പോള്‍ അവരില്‍ ചിലര്‍ സ്വമേധയാ ഭക്ഷണപ്പൊതികളുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്നത് പതിവായി. ഒരു വീട്ടില്‍ നിന്നും നാലോ അഞ്ചോ ഭക്ഷണപ്പൊതികള്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ തന്നെ ഒരു ദിവസം ആകെ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികള്‍ അമ്പതും അറുപതും വരെയായി ഉയര്‍ന്നു .
വിശേഷാവസരങ്ങളില്‍ നമ്മളില്‍ പലരും ആവശ്യത്തിലധികം ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കി പാഴാക്കി കളയുമ്പോള്‍ മറുഭാഗത്ത് ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ വകയില്ലാതെ ജനങ്ങള്‍ വലയുകയാണെന്ന വലിയ സന്ദേശമാണ് ചാവക്കാട് പോലീസ് ജനങ്ങള്‍ക്ക് നല്‍കിയത് . അത് നാട്ടുകാരായ ജനങ്ങള്‍ സഹര്‍ഷം ഏറ്റെടുത്തു. സന്നദ്ധ സംഘടനകളും യുവാക്കളും ചാവക്കാട് പോലീസിനൊപ്പം കൈകോര്‍ത്തു .
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
'' നമ്മള്‍ ചാവക്കാട്ടുകാര്‍ '' എന്ന സന്നദ്ധ സംഘടന പോലീസ് സ്റ്റേഷനു മുന്‍വശം ചില്ല് അലമാര സ്ഥാപിച്ചു. പോലീസ് സ്റ്റേഷനില്‍ നാട്ടുകാര്‍ എത്തിക്കുന്ന ഭക്ഷണപ്പൊതികളും പോലീസ് മെസ്സില്‍ പാകംചെയ്യുന്ന ഭക്ഷണവും ആളുകള്‍ കാണ്‍കെ അലമാരയില്‍ വെച്ചു. ആവശ്യക്കാര്‍ക്ക് പോലീസ് സ്റ്റേഷന്‍ വളപ്പില്‍ കയറി, അലമാരയില്‍ നിന്നും ഭക്ഷണപ്പൊതി എടുത്തു കഴിക്കാം എന്ന സ്ഥിതിയായി. അത് അങ്ങിനെ തുടര്‍ന്നു. ഈ ഉദ്യമം സമൂഹ മാധ്യമങ്ങളിലൂടെ ഗള്‍ഫില്‍ ജോലിചെയ്യുന്ന ചാവക്കാട് സ്വദേശികളും അറിയാനിടയായി. അവര്‍ നാട്ടിലുള്ള സുഹൃത്തുക്കള്‍ വഴി സഹായങ്ങള്‍ ലഭ്യമാക്കി .
പദ്ധതി ആരംഭിച്ച ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ മേപ്പിള്ളി ഇതിനിടയില്‍ സ്ഥലം മാറി പോയെങ്കിലും ഇപ്പോഴത്തെ ഇന്‍സ്‌പെക്ടര്‍ ശെല്‍വ രാജും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഉച്ചഭക്ഷണ പരിപാടി കൂടുതല്‍ മികവോടെ തുടര്‍ന്നുവരികയാണ് .












Click it and Unblock the Notifications