പ്രണയം നടിച്ച് പീഡിപ്പിച്ചു; പരാതിയുമായി യുവതി, പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
തൃശൂര്‍: യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. എറണാകുളം പറവൂര്‍ വാണിയക്കാട് സ്വദേശിയായ ശ്രീജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പറവൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി. പറവൂര്‍ പൊലീസിലാണ് യുവതി ആദ്യം പരാതി നല്‍കിയത്. എന്നാല്‍ കേസിന് ആസ്പദമായ സംഭവം നടന്നത് കൊടുങ്ങല്ലൂരിലാണ്. തുടര്‍ന്ന് പരാതി കൊടുങ്ങല്ലൂര്‍ പൊലീസില്‍ കൈമാറുകയായിരുന്നു.
തൃപ്പൂണിത്തുറ കെ എ പി ബറ്റാലിയനിലെ പൊലീസുകാരനാണ് പ്രതിയായ ശ്രീജിത്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. നിലവില്‍ മതിലകം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു. ഇയാള്‍ ഇതിന് മുമ്പ് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലും ജോലി ചെയ്തിരുന്നു.

പറവൂരിലെ കോച്ചിംഗ് സെന്ററിലായിരുന്നു യുവതി ജോലി ചെയ്തത്. ഇവര്‍ തമ്മില്‍ സൗഹൃദത്തിലായിരുന്നു. ഈ സമയത്ത് എടുത്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കൊടുങ്ങല്ലൂരിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവാഹതിയായ തന്റെ കുടുംബ ബന്ധം തകര്‍ക്കാനും പൊലീസുകാരന്‍ ശ്രമിച്ചെന്നും മൊഴിയില്‍ പറയുന്നു.
അതേസമയം, വൈക്കത്ത് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. പാല ളാലം ഭാഗത്ത് ചാത്തുക്കുടത്ത് വീട്ടില്‍ ദീപക് വേലായുധന്‍ ( 35 ) എന്നയാളാണ് അറസ്റ്റിലായത്. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും നഗ്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിയെ തുടര്‍ന്ന് വൈക്ക് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.












Click it and Unblock the Notifications