മാളയിൽ വനിതാ ഡോക്ടറെ തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു; ഗുരുതരമായി പരിക്കേറ്റു
തൃശൂർ: മാള അഷ്ടമിച്ചിറയിൽ തെരുവ് നായ ആക്രമണം. വനിതാ ദന്തഡോക്ടറെ തെരുവ് നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അഷ്ടമിച്ചിറ സ്വദേശി പാർവതി ശ്രീജിത്ത് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ക്ലിനിക്കിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിന് പിറക് വശത്തുള്ള വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയാണ് പാർവതി ശ്രീജിത്തിനെ തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചത്.
നായ്ക്കൾ കൂട്ടം ചേർന്ന് വരുന്നത് കണ്ട് ഭയന്ന ഡോക്ടർ പിറകിലോട്ട് വീഴുകയായിരുന്നു. വീണ് കിടന്ന ഡോക്ടറെ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. കാലുകളിലും കൈകളിലും കടിയേറ്റിട്ടുണ്ട്. കൈക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്. ഇത് കണ്ട് പെട്രോൾ പമ്പ് ജീവനക്കാർ ഓടിവന്ന് ഡോക്ടറെ രക്ഷപ്പെടുത്തുകയായിരുന്നു.













Click it and Unblock the Notifications