ചേറ്റുവ പുഴയില്‍ വഞ്ചിമറിഞ്ഞ് യുവ എന്‍ജിനീയര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം!!
തൃശൂര്‍: പുഴയില്‍ കൂട്ടുകാരുമൊത്ത് ഉല്ലാസയാത്ര നടത്തുന്നതിനിടെ തോണി മറിഞ്ഞ് യുവ എന്‍ജിനീയര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. അരിമ്പൂര്‍ എറവ് പരയ്ക്കാട് പുലിക്കോട്ടില്‍ ജോസിന്റെ മകന്‍ അജീഷ്(35)ആണ് മരിച്ചത്. തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലെ സോഫ്റ്റ്‌വേര്‍ എന്‍ജിനീയറാണ്.
എറവ് ചിറമ്മല്‍ ജോണ്‍സന്റെ മകന്‍ സിജോണ്‍സ്(31)ആണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇയാള്‍ അശ്വിനി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.ഇന്നലെ വൈകിട്ട് ഏഴോടെ കനോലി കനാലില്‍ ചേറ്റുവ പടന്ന ഭാഗത്തായിരുന്നു അപകടം. കൂട്ടുകാരായ ആറംഗസംഘം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ചേറ്റുവയില്‍ കെട്ടിയിട്ടിരുന്ന രണ്ട് ചെറുവഞ്ചികളിലായി സഞ്ചരിക്കുകയായിരുന്നു. യാത്രയ്ക്കിടെ തോണിമറിഞ്ഞ് ഇവര്‍ പുഴയില്‍ വീണു.

നാട്ടുകാരും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനം നടത്തി. വാടാനപ്പള്ളി ആക്ട്‌സ് പ്രവര്‍ത്തകര്‍ അജീഷിനെയും സിജോണ്‍സിനെയും അശ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അജീഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.അരണാട്ടുകര തരകന്‍സ് സ്‌കൂള്‍ റിട്ട.അധ്യാപിക അല്‍ഫോന്‍സയാണ് അജീഷിന്റെ അമ്മ. സഹോദരന്‍: അനീഷ് (എന്‍ജിനീയര്‍, അമേരിക്ക).












Click it and Unblock the Notifications