ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിച്ചു; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

തൃശൂര്‍: ആത്മഹത്യ ശ്രമിച്ച് അവശനിലയില്‍ എത്തിച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കയ്പ്പമംഗലം സ്വദേശിയായ യുവതിക്ക് നേരെയാണ് ആംബുലന്‍സില്‍ വച്ച് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരനായ ശ്രീനാരായാണ പുരം സ്വദേശിയായ ദയാലാലിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിഷം കഴിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അത്യാസന്ന നിലയിലായ യുവതിയെ വിദഗ്ദ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുമ്പോഴായിരുന്നു പീഡനശ്രമമുണ്ടായത്. പ്രതി കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക് വിഭാഗം താല്‍ക്കാലിക ജീവനക്കാരനാണ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആംബുലന്‍സില്‍ വെച്ചായിരുന്നു പീഡനശ്രമം.












Click it and Unblock the Notifications