ആന എഴുന്നള്ളിപ്പ്: സമയക്രമം ഉറപ്പാക്കണമെന്ന് കലക്ടര്‍
തൃശൂര്‍: ഉത്സവങ്ങളില്‍ ആനകളുടെ എഴുന്നള്ളിപ്പ് സമയക്രമം പാലിക്കുന്നത് ഉറപ്പാക്കണമെന്നു ജില്ലാ കലക്ടര്‍ ടി.വി. അനുപമ. കേരള നാട്ടാന പരിപാലന ചട്ടം ജില്ലാ മോണിട്ടറിങ് സമിതി മീറ്റിങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെയുള്ള എഴുന്നള്ളിപ്പുകള്‍ക്ക് നിയന്ത്രണമുണ്ട്. ആനകള്‍ക്ക് നിലവില്‍ നല്കുന്ന സുഖചികിത്സ ശാസ്ത്രീയമാണോ എന്ന് പരിശോധിക്കാന്‍ കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ഒക്ടോബര്‍ മുതല്‍ മേയ്വരെ എല്ലാ മാസത്തിലെയും രണ്ടാമത്തെ ചൊവ്വാഴ്ച ജില്ലാ മോണിട്ടറിങ് കമ്മിറ്റി യോഗം ചേരാനും തീരുമാനിച്ചു. ആനകളുടെ പരിപാലനത്തില്‍ വീഴ്ച വരുത്തിയ സംഭവങ്ങള്‍ ജില്ലയിലെ മൂന്നു പൂരങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുണ്ട്.

ഈ സംഭവങ്ങളില്‍ കേസെടുക്കുകയും ഒരാനയെ പിടിച്ചെടുക്കുകയും ചെയ്തു. ഗുരുതരമായ നിയമലംഘനം നടത്തിയ മൂന്നു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. യോഗത്തില്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ പ്രതിനിധി എം.എന്‍. ജയചന്ദ്രന്, ജില്ലാ അനിമല്‍ ഹസ്ബന്‍ഡറി ഓഫീസര്‍ ഡോ. എം.ബി. പ്രദീപ്കുമാര്‍, കെ.ടി. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications