തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രദിന്‍ കൊലപാതകക്കേസ്: ഗള്‍ഫിലേക്ക് കടന്ന പ്രതി അറസ്റ്റിലായി, ലുക്ക് ഔട്ട് നിര്‍ണായകം!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പ്രദിന്‍ കൊലപാതകക്കേസില്‍ ഗള്‍ഫിലേക്ക് കടന്ന പ്രതി അറസ്റ്റിലായി. പെരിങ്ങോട്ടുകര ചേന്ദംകുളം വീട്ടില്‍ അക്ഷയിനെ (22 ) ആണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ വിഷു ദിനത്തലേന്ന് അര്‍ദ്ധരാത്രി പെരിങ്ങോട്ടുകരയില്‍ ജന്മദിന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ സംഘമാണ് റോഡരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നവര്‍ക്കുനേരേ ആക്രമണം അഴിച്ചുവിട്ടത്. അക്രമി സംഘത്തിലെ ഭൂരിപക്ഷംപേരും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

കരിപ്പൂര്‍ വിമാനത്താവള പരിസരത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും: കളക്ടര്‍ ഇടപെട്ടുകരിപ്പൂര്‍ വിമാനത്താവള പരിസരത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും: കളക്ടര്‍ ഇടപെട്ടു

കരിങ്കല്ലും വടിയുംകൊണ്ട് ഇവരുടെ ആക്രമണത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ് കണാറ വീട്ടില്‍ പാറന്‍കുട്ടി മകന്‍ പ്രദിന്‍ (46 ) ഏപ്രില്‍ പതിനെട്ടാം തീയതി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍വച്ചു മരണപ്പെട്ടിരുന്നു. ആക്രമണത്തില്‍ പണിക്കശ്ശേരി ശ്രീജിത്തിനും ഗുരുതര പരുക്കേറ്റിരുന്നു. പെരിങ്ങോട്ടുകര സ്വദേശികളായ വിനയന്‍, മിഥുന്‍, വിഘ്‌നേഷ്, നൃപന്‍, ലെനീഷ് എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

murdercase-1

സംഭവ ശേഷം ആദ്യം ബാംഗ്ലൂര്‍ക്ക് കടന്ന അക്ഷയ് പ്രതിയെത്തേടി പോലീസ് എത്തിയതറിഞ്ഞ് ഇയാള്‍ ട്രിച്ചിവഴി കുവൈറ്റിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെ കേസന്വേഷണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസിന് അന്വേഷണ ചുമതല കൈമാറി. ആറാം പ്രതിയായ അക്ഷയ് വിദേശത്തേക്ക് കടന്നതു മനസിലാക്കിയ പോലീസ്‌സംഘം എമിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെട്ടും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചും പ്രതിയെ നാട്ടില്‍ തിരിച്ചെത്തിക്കുകയായിരുന്നു. ലുക്കൗട്ട് നോട്ടീസ് വിദേശത്തും പ്രചരിച്ചിരുന്നു.

ഇന്നു രാവിലെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ തൃശൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ മുടിയൊക്കെ പറ്റെ വെട്ടി തൊപ്പിവച്ചാണ് ഇയാള്‍ എത്തിയത്. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഡിവൈ.എസ്.പി. ഫേമസ് വര്‍ഗീസ് അറിയിച്ചു. അന്തിക്കാട് ഇന്‍സ്‌പെക്ടര്‍ പി.കെ. മനോജ് എസ്.ഐ. കെ.ജെ. ജിനേഷ്, ഗിരിജാ വല്ലഭന്‍, പി.ടി. സന്തോഷ്, എ.എസ്.ഐ. പി.ജെ. ഫ്രാന്‍സിസ്, സീനിയര്‍ സിവില്‍ പോലീസുകാരായ മുഹമ്മദ് അഷറഫ്, എം. സുമല്‍, എം.കെ. ഗോപി, സി.പി.ഒ. മാരായ സിവിമോന്‍ ജോസഫ്, പി.പി. അര്‍ജുന്‍, ഇ.എസ്. ജീവന്‍ എന്നിവരാണ് പോലീസ് സംഘത്തിലുള്ളത്.

Thrissur
English summary
Absconded accused arrested abroad in Pathin murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X