തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അപകടം ജീവിതം നിശ്ചലമാക്കി: റോഡ് സുരക്ഷാവാരത്തിന് നിഖില്‍, ദുരന്തമെത്തിയത് മൊബൈലിന്റെ രൂപത്തില്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: 'വീട്ടില്‍നിന്ന് എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുമ്പോള്‍ ഓര്‍ക്കുക, വീട്ടില്‍ നിങ്ങളുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുണ്ട്. നിങ്ങളെ സ്‌നേഹിക്കുന്ന, നിങ്ങളുടെ നന്‍മ ആഗ്രഹിക്കുന്ന നിങ്ങളെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുള്ളവര്‍. അവരുടെ അടുക്കലേക്ക് തിരിച്ചെത്താനായി ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ടുവെക്കുക. നമ്മുടെ ഒരു അശ്രദ്ധ മതി നമ്മെ സ്‌നേഹിക്കുന്നവരുടെ കണ്ണുകള്‍ നിറയാന്‍...' സ്ലാന്റിംഗ് വീല്‍ചെയറിലിരുന്നു നിഖില്‍രാജ് മുഖത്തെ ചിരിമായാതെ കൊച്ചുകൂട്ടുകാരെ ഓര്‍മിപ്പിച്ചു.


അപകടം ശരീരത്തെ തളര്‍ത്തിയിട്ടും തളരാത്ത മനസുമായി മുന്നേറുന്ന തൃശൂര്‍ സ്വദേശി നിഖില്‍രാജ് തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂളില്‍ നടന്ന മുപ്പതാമത് ദേശീയ റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് ആക്ട്‌സ് ജില്ല കമ്മിറ്റി നടത്തുന്ന റോഡ് സുരക്ഷ ജീവന്‍ രക്ഷ പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴാണ് തന്റെ അനുഭവങ്ങള്‍ സ്‌കൂളിലെ കുട്ടികളുമായി പങ്കിട്ടത്. 'ഒരു നിമിഷം ബൈക്ക് വഴിവക്കില്‍ നിര്‍ത്തി കോള്‍ എടുത്തിരുന്നെങ്കില്‍ എന്റെ ജീവിതം ഇങ്ങനെ ആകുമായിരുന്നില്ല. എന്റെ അശ്രദ്ധയോ ആത്മവിശ്വാസമോ അഹങ്കാരമോ കാരണം ബൈക്ക് ഓടിച്ചുകൊണ്ടു തന്നെ ഞാന്‍ ഫോണെടുത്തു. പെട്ടന്ന് നിയന്ത്രണംവിട്ട് ബൈക്ക് അപകടത്തില്‍പെട്ടു. ജീവിതം ഈ വീല്‍ചെയറിലേക്ക് മാറുകയും ചെയ്തു'- വീല്‍ചെയറിലിരുന്ന് നിഖില്‍രാജ് ആ അപകടത്തിന്റെ ഓര്‍മകളിലേക്ക് റിവേഴ്‌സ് ഗിയറിട്ടു.

accidentvijayapur-1

എനിക്കു സംഭവിച്ച അപകടം ഇനിയാര്‍ക്കും പറ്റരുത്. എന്റെ അച്ഛനെയും അമ്മയെയും പ്രിയപ്പെട്ടവരുടെയും പോലെ ഇനിയാരുടേയും കണ്ണുകള്‍ നിറയരുത്. എന്റെ വാക്കുകള്‍ കേള്‍ക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരന്‍മാരും കൂട്ടുകാരികളും വീട്ടിലെത്തി അച്ഛനമ്മമാരോട് ഇക്കഥ പറയണം. അവര്‍ വാഹനമോടിക്കുമ്പോള്‍ ഫോണുപയോഗിച്ചാല്‍ വിലക്കണം. വണ്ടി സൈഡൊതുക്കി ഫോണ്‍ ചെയ്താല്‍ കുറച്ചു സമയം നഷ്ടപ്പെട്ടേക്കാം. പക്ഷേ അതുകൊണ്ട് ജീവിതം നഷ്ടമാകില്ല. ലക്ഷ്യസ്ഥാനത്തെത്താന്‍ അല്‍പം വൈകിയേക്കാമെങ്കിലും സാരമില്ല. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തുകയാണ് വേണ്ടത് നിഖില്‍രാജ് പറഞ്ഞു 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന മഹാവചനം പോലെ നിഖില്‍ രാജ് റോഡ് സുരക്ഷാ സന്ദേശമായി തന്റെ സ്വന്തം ജീവിതം തന്നെയാണ് കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തത്.

ആക്ട്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ.ഡേവിസ് ചിറമ്മല്‍, ജില്ല പ്രസിഡന്റ് സി.എസ്. ധനന്‍, ജില്ല സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍, തൃശൂര്‍ ട്രാഫിക് എസ്.ഐ. രാഗേഷ്, ആക്ട്‌സ് വൈസ് പ്രസിഡന്റ് ടി.എ. അബൂബക്കര്‍, ജില്ല സെക്രട്ടറി സുനില്‍ പാറമ്പില്‍, ജില്ല ട്രഷറര്‍ ലോനപ്പന്‍ പന്തല്ലൂക്കാരന്‍, ജനറല്‍ കണ്‍വീനര്‍ സി.ആര്‍. വത്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Thrissur
English summary
accident victim nikhil to road safety week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X