• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പരസ്യത്തിൽ പറയുന്ന പ്രകാരം മുടി വളർന്നില്ല; ഉൽപ്പന്നത്തിനെതിരെ കേസ്, പുലിവാലുപിടിച്ച് അനൂപ് മേനോനും കമ്പനിയും

തൃശൂര്‍: മുടി വളരുമെന്ന പരസ്യത്തില്‍ ആകൃഷ്ടനായി ഹെയര്‍ ഓയില്‍ വാങ്ങുകയും ഫലമില്ലാതെ വന്നതോടെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ അനുകൂല വിധി. തെറ്റായ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് ധാത്രിക്കും നടന്‍ അനൂപ് മേനോനും എതിരെയാണ് കമ്മിഷന്‍ പിഴയിട്ടിരിക്കുന്നത്. സംഭവം ഒന്നും അറിയാതെ ഉല്‍പ്പനം വിറ്റ മെഡിക്കല്‍ സ്റ്റോര്‍ ഉടമും ഇതിന് പിറകെ ഓടേണ്ടിവന്നു. തൃശൂര്‍ വൈലത്തൂര്‍ സ്വദേശിയാണ് ഉല്‍പ്പനം ഉപയോഗിച്ച് ഫലം ലഭിക്കാതെ വന്നതോടെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.

 കമ്മിഷന്റെ വിധി

കമ്മിഷന്റെ വിധി

ഉല്‍പ്പനത്തിന്റെ ഫലം ലഭിക്കാതെ വന്നതോടെയാണ് ത്രൃശൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിയെ തുടര്‍ന്ന് എ വണ്‍ മെഡിക്കല്‍സ് ഉടമ, എറണാകുളം വെണ്ണലയിലുള്ള ധാത്രി ആയൂര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, നടന്‍ അനൂപ് മേനോന്‍ എന്നിര്‍ക്കെതിരെയാണ് കമ്മിഷന്‍ വിധി പുറപ്പെടുവിച്ചത്.

അമ്മ കാച്ചിത്തരുന്ന എണ്ണ

അമ്മ കാച്ചിത്തരുന്ന എണ്ണ

കേസുമായി ബന്ധപ്പെട്ട് കമ്മിഷന്‍ നടന്‍ അനൂപ് മേനോനെ വിസ്തരിച്ചിരുന്നു. ഈ തര്‍ക്ക വിഷയമായ ഉത്പന്നം താന്‍ ഉപയോഗിച്ചിട്ടില്ലെന്നും അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുള്ളതെന്നുമായിരുന്നു അനൂപ് മേനോന്‍ പറഞ്ഞത്. ഇതോടെ ഉല്‍പ്പനത്തിന്റെ ഫലപ്രാപ്തകി തൃപ്തികരപമായി ലഭ്യമാക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞില്ലെന്ന് കമ്മിഷന്‍ കണ്ടെത്തി.

കൃത്യമായ ധാരണ ഉണ്ടായിരിക്കണം

കൃത്യമായ ധാരണ ഉണ്ടായിരിക്കണം

ഇത്തരം പരസ്യങ്ങളില്‍ ഉപോഗിക്കുന്നതിന് മുമ്പ് സമൂഹത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന സിനിമ, കായിക താരങ്ങള്‍ ഉത്പന്നങ്ങളെ പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കണമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. തൃശൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് വിധി പുറപ്പെടുവിച്ചത്.

നഷ്ടപരിഹാരം

നഷ്ടപരിഹാരം

വിധിയുടെ പശ്ചാത്തലത്തില്‍ ധാത്രി കമ്പനിയോടും അനീപ് മേനോനോടും പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മിഷന്‍ ഇത്തരവിട്ടു. കൂടാതെ പരസ്യ കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. ഉത്പ്പനം വില്‍പ്പന നടത്തിയ മെഡിക്കല്‍ സ്‌റ്റോറിനോട് കോടതി ചെലവിലേക്ക് 3000 രൂപ അടയ്ക്കാനും നിര്‍ദ്ദേശിച്ചു.

കേരളം പിടിക്കാന്‍ ബിജെപിയുടെ വന്‍ പ്ലാന്‍, 340 നേതാക്കളെ പഠിപ്പിക്കും, പ്രചാരണ രീതികള്‍ മാറും!!

നെയ്യാറ്റിന്‍കര സംഭവം: രാജന്റെ മക്കള്‍ക്ക് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് സിപിഎം

ശരത് പവാറിനെ കാണാന്‍ ശശീന്ദ്രന്‍, പ്രഫുല്‍ പട്ടേല്‍ കേരളത്തിലേക്ക്, എന്‍സിപിയില്‍ അനുനയത്തിന് ശ്രമം!

തുടര്‍ഭരണം പിടിക്കാന്‍ കച്ചകെട്ടി സിപിഎം; തിരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ ഈ മാസം ആരംഭിക്കും

കൊവിഷീല്‍ഡ് വാക്‌സിന്‍ സര്‍ക്കാരിന് 200 രൂപയ്ക്ക്, പൊതുജനങ്ങള്‍ക്ക് 1000 രൂപ; അദാര്‍ പൂനാവാല

cmsvideo
  മരക്കാര്‍, അറബിക്കടലിന്റെ സിംഹം' മാര്‍ച്ച് 26 ന് തീയേറ്ററില്‍ | Oneindia Malayalam
  Thrissur

  English summary
  According to the ad, the hair did not grow; Judgment against company and actor Anoop Menon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X