തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമം: കൊലക്കേസ് പ്രതി പിടിയില്‍ പിടിയിലായത് തമിഴ്നാട് വനമേഖലയില്‍നിന്ന് മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങിയത് ഒരാഴ്ച മുമ്പ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മദ്യസല്‍ക്കാരത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ശ്രമിച്ച കേസിലെ പ്രതിയെ ചാലക്കുടി ഡിവൈഎസ്പിസി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പൊള്ളാച്ചി ആനമല റോഡിലെ വിജനമായ വനമേഖലയിലെ ഒളിയിടത്തില്‍നിന്നു പിടികൂടി. ചാലക്കുടി പരിയാരം വില്ലേജില്‍ കുറ്റിക്കാട് സേവന ക്ലബിനു സമീപത്ത് താമസിക്കുന്ന കോക്കാടന്‍ ബെന്നിയെന്നറിയപ്പെടുന്ന ബെന്നി തോമസ് (50 വയസ്) ആണ് പിടിയിലായത്.

എടരിക്കോട് ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു, വിവരമറിഞ്ഞ് എത്തിയ സഹോദരനും മരിച്ചുനിലയില്‍ ചികിത്സയിലാണ്.എടരിക്കോട് ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു, വിവരമറിഞ്ഞ് എത്തിയ സഹോദരനും മരിച്ചുനിലയില്‍ ചികിത്സയിലാണ്.

സംഭവത്തെ തുടര്‍ന്ന് ചാലക്കുടി പോലീസ് സ്റ്റേഷനില്‍ കൊലപാതക ശ്രമത്തിന് ബെന്നിക്കെതിരേ കേസെടുത്തിരുന്നു. ഇവിടെനിന്നു മുങ്ങിയ ഇയാള്‍ ആദ്യം പാലക്കാട്ട് സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയും പോലീസ് പിന്തുടരുന്നതായി മനസിലാക്കി പിന്നീട് തമിഴ്നാട്ടിലേക്കു കടക്കുകയുമായിരുന്നു. പൊള്ളാച്ചി ആനമല റോഡിലെ ശ്രീ സോമരേശ്വര്‍ കോവിലിനു സമീപത്തെ ഏക്കറുകളോളം പരന്നുകിടക്കുന്ന കൃഷിയിടത്തില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.

bennythomas

സമീപത്ത് വനമായതിനാല്‍ പോലീസ് അന്വേഷിച്ചെത്തിയാലും വനത്തിലേക്ക് കടക്കാമെന്ന ധാരണയിലാണ് ഇവിടം ഒളിസങ്കേതമായി തെരഞ്ഞെടുത്തത്.നാട്ടിലുള്ള സുഹൃത്തിനെ വിശേഷങ്ങളറിയാന്‍ വിളിച്ചതോടെയാണ് ഇയാളുടെ ഒളിസ്ഥലത്തെപ്പറ്റി അന്വേഷണ സംഘത്തിന് വിവരം കിട്ടിയത്.
തുടര്‍ന്ന് അതിരാവിലെ ഇവിടെയെത്തിയ അന്വേഷണ സംഘത്തിന് ഏറെ പണിപ്പെട്ട ശേഷമാണ് ഇയാളുടെ ഒളിസങ്കേതം കണ്ടെത്താനായത്. തുടര്‍ന്ന് പ്രദേശം വളഞ്ഞ പോലീസ് സംഘത്തെ കണ്ട് വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബെന്നിയെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

രണ്ടായിരത്തി പതിനൊന്നില്‍ കാഞ്ഞിരപ്പിള്ളി സ്വദേശിയെ കുറ്റിച്ചിറയില്‍ വച്ച് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയതുള്‍പ്പെടെ വിവിധ ജില്ലകളിലായി പതിനേഴോളം കേസുകളില്‍ പ്രതിയാണിയാള്‍. പത്തുവര്‍ഷം മുമ്പ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍വച്ച് കുഴല്‍പ്പണം കൊള്ളയടിച്ചതിന് പിടിയിലായിരുന്നു. പാലക്കാടും സമാനമായ രണ്ടു കേസുകളില്‍ പ്രതിയായിരുന്നു. കൂടാതെ വെള്ളിക്കുളങ്ങര സ്റ്റേഷനില്‍ മാത്രം പത്തില്‍പ്പരം കേസുകളില്‍ പ്രതിയാണിയാള്‍. ചാലക്കുടിയിലും കൊടകരയിലും രണ്ടുവീതവും നെടുപുഴയില്‍ ഒരുകേസിലും ബെന്നി പ്രതിയാണ്. വ്യാജമദ്യം നിര്‍മിച്ചതിനും അടിപിടിക്കും വധശ്രമത്തിനുമാണ് കേസുകളിലധികവും.

രണ്ടുമാസം മുമ്പ് വെള്ളിക്കുളങ്ങരയില്‍വച്ച് വയോധികനായൊരാളുടെ മാല പൊട്ടിച്ച കേസിലാണിയാള്‍ ജയിലിലായിരുന്നത്. അവിടെനിന്നിറങ്ങി ഒരാഴ്ച കഴിഞ്ഞതോടെയാണിയാള്‍ വീണ്ടും കേസില്‍പ്പെട്ടത്.
പ്രത്യേകാന്വേഷണ സംഘത്തില്‍ ചാലക്കുടി സി.ഐ. ജെ. മാത്യു, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനു മോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ് ചാലക്കുടി സ്റ്റേഷനിലെ എ.എസ്.ഐ. കെ.ടി. ബെന്നി എന്നിവരാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ചാലക്കുടിയിലെത്തിച്ച ബെന്നിയെ വൈദ്യപരിശോധനയ്ക്കുംമറ്റും ശേഷം കോടതിയില്‍ ഹാജരാക്കി.

Thrissur
English summary
Accused arrested from Tamilnadu in murder attempt against friend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X