തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാഞ്ഞാളിലെ റിട്ട. അധ്യാപികയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വടക്കാഞ്ചേരി പാഞ്ഞാളില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വിരമിച്ച അധ്യാപിക കെഡി ശോഭനയുടെ കൊലപാതകം പ്രതി അറസ്റ്റിലായി. എളവള്ളി സ്വദേശിയും ഛത്തീസ്ഗഡില്‍ മാഞ്ചേരിയില്‍ താമസക്കാരനുമായ പി.കെ. ബാലന്‍ (69) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 28 നാണ് പാഞ്ഞാള്‍ കാട്ടിലക്കാവിനു സമീപം താമസിക്കുന്ന കാഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ രണ്ടു ദിവസമായി അഴുകിയ നിലയില്‍ അധ്യാപികയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടത്.

<strong>കുമ്മനത്തിന് വേണ്ടി ചരട് വലിച്ച് രാജഗോപാൽ, കുമ്മനം കൂട്ടിലിട്ട കിളി, തിരുവനന്തപുരത്ത് മത്സരിക്കണം!</strong>കുമ്മനത്തിന് വേണ്ടി ചരട് വലിച്ച് രാജഗോപാൽ, കുമ്മനം കൂട്ടിലിട്ട കിളി, തിരുവനന്തപുരത്ത് മത്സരിക്കണം!

സമീപവാസികളുമായി രസചേര്‍ച്ചയില്ലാത്ത ശോഭനയുടെ മരണവും മരണവിവരം അറിയാന്‍ വൈകിയതും നാടിനെ നടുക്കിയിരുന്നു. ചോരയൊഴുകിയ നിലയില്‍ വികൃതമായ മുഖവും ആഭരണങ്ങള്‍ കളവു പോയതും കാരണം കൊലപാതകമെന്ന് പോലീസ് വിലയിരുത്തിയിരുന്നു.

ഫോണ്‍ കേന്ദ്രീകരിച്ച്

ഫോണ്‍ കേന്ദ്രീകരിച്ച്


ശോഭനയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്കെത്തിയത്. ഫെബ്രുവരി 25 രണ്ടുമണിവരെ മൊബൈല്‍ പ്രവര്‍ത്തന ക്ഷമമായിരുന്നു. തുടര്‍ന്ന് മൊബൈല്‍ കോള്‍ ഡീറ്റയില്‍സ് പരിശോധിച്ച് അവസാനം വന്ന കോളുകളും പരിശോധിച്ചു. ഇതിലെ ഒരു നമ്പര്‍ സംഭവം നടന്ന ദിവസത്തില്‍ പ്രസ്തുത ടവറിനു കീഴിലുള്ളതായും ആ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്.

 കേസ് അന്വേഷിച്ചത് ക്രൈം ബ്രാഞ്ച്

കേസ് അന്വേഷിച്ചത് ക്രൈം ബ്രാഞ്ച്

ജില്ലാ പോലീസ് മേധാവി യതീഷ്ചന്ദ്രയുടെ നിര്‍ദേശാനുസരണം കേസേറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം പ്രതിയെ തേടി ആന്ധ്രയിലും ഛത്തീസ്ഗഡിലുമെത്തി. ഈ വിവരമറിഞ്ഞ പ്രതി കേരളത്തിലേക്ക് വീണ്ടുമെത്തുമെന്നതറിഞ്ഞ് പ്രതിയെ പോലീസ് പിന്തുടര്‍ന്നു. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയ പ്രതിയെ പിടികൂടി ബാഗ് പരിശോധിച്ചപ്പോള്‍ നഷ്ടപ്പെട്ട അധ്യാപികയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും കണ്ടെത്തി. രണ്ട് സ്വര്‍ണമാലകള്‍, നെക്ലസ്, നാലു വള, രണ്ട് മോതിരം, ഒരു താലി എന്നിവ കണ്ടെടുത്തു. അധ്യാപികയുമായി മൂന്നുമാസക്കാലത്തെ പരിചയമുപയോഗിച്ചാണ് മൂന്നാം തവണ പാഞ്ഞാളിലെ വീട്ടിലെത്തുന്നത്. ക്രൂരമായ കുറ്റകൃത്യത്തിന് ഇടയാക്കിയത് ആഭരണങ്ങള്‍ കൈക്കലാക്കാമെന്ന മോഹത്തെ തുടര്‍ന്നാണെന്ന് പ്രതി കുറ്റം സമ്മതിച്ചു.

 ജീവിതം ലോഡ്ജിലും സുഖവാസ കേന്ദ്രങ്ങളിലും

ജീവിതം ലോഡ്ജിലും സുഖവാസ കേന്ദ്രങ്ങളിലും

ഭാര്യയും മക്കളുമായി പിരിഞ്ഞ് അലയുന്ന പ്രകൃതക്കാരനാണ് ബാലന്‍. ഒമ്പതുവര്‍ഷക്കാലം പട്ടാളത്തിലും തുടര്‍ന്ന് മഹാരാഷ്ട്ര വനംവകുപ്പ് ഉദ്യോഗസ്ഥനായും ജോലിചെയ്ത് വിരമിച്ച പ്രതി സ്ഥിരം സഞ്ചാരിയാണ്. സുഖവാസകേന്ദ്രങ്ങളിലും ലോഡ്ജുകളിലുമാണ് ജീവിതം. തൃശൂര്‍ വടക്കാഞ്ചേരിയില്‍ വച്ചാണ് അധ്യാപികയെ പരിചയപ്പെട്ടത്. അധ്യാപിക ആദ്യം ഇയാളെ പരിചയപ്പെടുകയും വീട്ടിലേക്ക് ക്ഷണിക്കുകയുമാണ് ഉണ്ടായതെന്ന് പറയുന്നു.

 തൊണ്ടി മുതല്‍ പിടിച്ചെടുത്തു!!

തൊണ്ടി മുതല്‍ പിടിച്ചെടുത്തു!!

കുന്നംകുളം എ.സി.പി. മുരളീധരന്‍, ചെറുതുരുത്തി എസ്.ഐ. വി.പി. സിബീഷ്, ക്രൈംബ്രാഞ്ച് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. അഷറഫ്, ഹബീബ്, രാഗേഷ് എന്നിവരാണ് പ്രതിയെ കുടുക്കി അറസ്റ്റ് ചെയ്തത്. ഒട്ടേറെ കേസുകളില്‍ കുറ്റവാളികളെ കുടുക്കിയ അനുഭവസമ്പത്തും കൂട്ടായ പ്രവര്‍ത്തനവുമാണ് പ്രതിയേയും തൊണ്ടിമുതലും കണ്ടെടുക്കാനായത്. പോലീസ് നായ ഡോണ, ഫൊറന്‍സിക് സൈബര്‍ സെല്‍ ടീം എന്നിവരുടെ കൂട്ടായ്മയിലാണ് തെളിവുകള്‍ ശേഖരിച്ചത്.

Thrissur
English summary
accused arrested rtd teacher's murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X