ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി
തൃശൂര്‍: ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു കൊണ്ട് തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഉത്തരവായി. തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരണത്തിനു ശേഷം ആദ്യമായാണ് ഒരു കേസില്‍ ജീവപര്യന്തം ശിക്ഷവിധിക്കുന്നത്.
ചെറുതുരുത്തി സ്റ്റേഷന്‍ പരിധിയിലെ വരവൂര്‍ നഗടിക്കുന്നത്ത് വീട്ടില്‍ കമ്മുലിമുക്ക് രമേഷ് (37) നെയാണ് വിവിധ വകുപ്പുകളിലായി ജീവപര്യന്തം ശിക്ഷിച്ചു കൊണ്ടും ഒരു ലക്ഷം രൂപ പിഴ യടക്കാന്‍ വിധിച്ചും തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്.
പോക്‌സോ നിയമം 5, 6 വകുപ്പുകള്‍ പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. ഇന്ത്യന്‍ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്.

2014 വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനാഥാലയത്തില്‍ താമസിക്കുന്ന കുട്ടിയുടെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചു എന്നതാണ് കേസ്സ്. പ്രതി, കേസിലെ അതിജീവിതയുടെ അനുജത്തിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പത്തുവര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ജീവപര്യന്തം തടവും പിഴയും ശിക്ഷവിധിച്ചിട്ടുള്ളത്. മൈനര്‍ കുട്ടികളുടെ അനാഥത്വത്തെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പ്രവൃത്തി യാതൊരു വിധ കാരുണ്യവും അര്‍ഹിക്കുന്നില്ലെന്നും അത്തരം കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് വിധി.
പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക് കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ. പി . അജയ് കുമാര്‍ ഹാജരായി.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന വിപിന്‍ദാസ് എ., എ.കെ സുരേഷ്‌കുമാര്‍, എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാജഗോപാല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗീത, ബിബിന്‍മോന്‍ എന്നിവര്‍ പ്രോസിക്യൂഷന്‍ സഹായികളായിരുന്നു.
യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ച് മാനഹാനി വരുത്തിയ യുവാവ് പോലീസ് പിടിയില്‍
കൊല്ലം: യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ച് മാനഹാനി വരുത്തിയ യുവാവിനെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് വില്ലേജില്‍ മുക്കം റോയി ഭവനത്തില്‍ ജസ്റ്റിന്‍ മകന്‍ റോയി (38) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. മത്സ്യക്കച്ചവടം നടത്തിവരുന്ന യുവതിയോട് ഇയാള്‍ പല പ്രാവശ്യം പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിലുള്ള വിരോധത്താല്‍ യുവതിയേയും ഭര്‍ത്താവിനേയും അസഭ്യം പറയുകയും യുവതിയുടെ ദേഹത്ത് പിടിച്ചു തള്ളിയതില്‍ താഴെ വീണ് കഴുത്തിനും കാല്‍മുട്ടിനും ചതവ് സംഭവിക്കുകയും ചെയ്യ്തു. ആവലാതിക്കാരിയുടെ പരാതിയില്‍ ഇരവിപുരം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല്ലം എ.സി.പി ജി.ഡി വിജയകുമാറിന്റെ നിര്‍ദേശാനുസരണം ഇരവിപുരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി വി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ അരുണ്‍ ഷാ , ജയേഷ് , ജയകുമാര്‍ , അനില്‍ സി.പി.ഒ-മാരായ ദീപു ,മനാഫ് എന്നിവര്‍ അടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
കോടതി ആമിനേയും സംഘത്തേയും ആക്രമിച്ച ആള്‍ പോലീസ് പിടിയിലായി
കൊല്ലം: കുടുംബകോടതി വാറണ്ട് നടപ്പിലാക്കാന്‍ വന്ന കോടതി ആമിനേയും പ്രോസസറേയും ആക്രമിച്ച യുവാവിനെ അഞ്ചാലുമൂട് പോലീസ് പിടികൂടി. തൃക്കടവൂര്‍ വില്ലേജില്‍ മതിലില്‍ നമ്പാരത്ത്മുക്കില്‍ വിളയില്‍ വീട്ടില്‍ ബാബു ഡാനിയേല്‍ മകന്‍ അഭിഷേക് ബാബു
(36) ആണ് പിടിയിലായത്. അഞ്ചാലുമ്മൂട് ഇന്‍സ്പെക്ടര്‍ സി.ദേവരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications