India
  • search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ പൊലീസിന്റെ സിനിമ സ്‌റ്റൈല്‍ ഓപ്പറേഷന്‍; മോഷണക്കേസ് പ്രതികള്‍ അഴിക്കുള്ളില്‍, കയ്യടി

Google Oneindia Malayalam News

തൃശൂര്‍: അടച്ചിട്ട വീട് കുത്തിത്തുറന്ന് 38 പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്രതികളെ പൊലീസ് സിനിമ സ്റ്റൈല്‍ ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ എം.ജി.ആര്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി കമ്പാര്‍ട്ടുമെന്റ് വളഞ്ഞ് സിനിമാ സ്‌റ്റൈലിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സ്വിം സ്യൂട്ടില്‍ നീരാടി ദിവ്യ പ്രഭ; ഗ്ലാമറസ് ലുക്ക് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

തൃശ്ശൂര്‍ ടൌണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ സി ബൈജുവും സംഘവും വെസ്റ്റ് ബംഗാള്‍ ബൊറാംഷക്പൂര്‍ സ്വദേശി ഷെയ്ക് മക് ബുള്‍ ( 31 ), തെങ്കന സ്വദേശി മുഹമ്മദ് കൌഷാര്‍ ഷെയ്ക് ( 45 ) എന്നിവരെ പിടികൂടിയത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ.

കഴിഞ്ഞ ജൂണ്‍ 16 നായിരുന്നു പൂങ്കുന്നത്ത് പൂട്ടികിടന്ന വീട് കുത്തിപൊളിച്ച് മുപ്പത്തിയെട്ടു പവന്‍ വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികള്‍ മോഷണം നടത്തിയത്. മോഷ്ടാക്കളെ പിടികൂടാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വി.കെ രാജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്ക്കരിച്ചിരുന്നു. സമീപ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന 88 ഓളം സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചതില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത് .

'മദ്യപാനം ഉള്‍പ്പടെയുള്ളവ ക്ലബ്ബുകളില്‍ നടക്കുന്നുണ്ട്, 'അമ്മ'യും അങ്ങനെയാണോ'; ചോദ്യം ചെയ്ത് മേജര്‍ രവി'മദ്യപാനം ഉള്‍പ്പടെയുള്ളവ ക്ലബ്ബുകളില്‍ നടക്കുന്നുണ്ട്, 'അമ്മ'യും അങ്ങനെയാണോ'; ചോദ്യം ചെയ്ത് മേജര്‍ രവി

മോഷണം ആസൂത്രണം ചെയ്യുന്നതിന് ഇവര്‍ തൃശ്ശൂരിലെ ഒരു ലോഡ്ജില്‍ താമസിച്ചിരുന്നതായും കണ്ടെത്തി. പ്രതികള്‍ പശ്ചിമബംഗാള്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണ സംഘം ബംഗാളിലേക്ക് യാത്രതിരിച്ചു. പ്രതികള്‍ വ്യാജ മേല്‍വിലാസത്തില്‍ സംഘടിപ്പിച്ച സിംകാര്‍ഡ് ആണ് ഉപയോഗിച്ചിരുന്നത്. ദിവസങ്ങളോളം ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമങ്ങളില്‍ നടത്തിയ തെരച്ചിലുകളിലാണ് അന്വേഷണ സംഘം പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയത്.

ഇവരുടെ താമസ്ഥലങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതികളായ രണ്ടുപേരും കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം പുറപ്പെട്ടതായും, ചെന്നൈയില്‍ എത്തിയതായും വിവരം ലഭിച്ചു. ഉടന്‍തന്നെ പോലീസ് സംഘം ചെന്നൈയിലേക്ക് യാത്ര തിരിച്ചു . തീവണ്ടിയില്‍ സഞ്ചരിച്ചിരുന്ന പ്രതികളെ ചെന്നൈയിലെ എം ജി ആര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് തീവണ്ടി കമ്പാര്‍ട്ടുമെന്റ് വളഞ്ഞാണ് പിടികൂടിയത് . ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ് ഐ കെ സി ബൈജു , സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ എസ് അഖില്‍ വിഷ്ണു, അഭീഷ് ആന്റണി , സി എ വിബിന്‍, പി സി. അനില്‍കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് .

Thrissur
English summary
accused who stole 38 pavan gold were arrested by Thrissur police through a cinema style operation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X