തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കാന്‍ ഒരേയൊരു കാരണം മാത്രം, തുറന്നുപറഞ്ഞ് നടന്‍ ദേവന്‍

Google Oneindia Malayalam News

തൃശൂര്‍: കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുകയാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികള്‍ ശക്തമാക്കുന്നതിന്റെ തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ ഏറെ കാലം മുമ്പ് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച നടനാണ് ദേവന്‍. ഇദ്ദേഹം തിരുവനന്തപുരത്ത് ഒരു തവണ മത്സരിച്ചിരുന്നു.

ഇപ്പോള്‍ തൃശൂരില്‍ അദ്ദേഹം മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നടന്‍ സുരേഷ് ഗോപി പരാജയപ്പെട്ട സ്ഥലത്താണ് ദേവന്‍ ഇനി അങ്കം കുറിക്കാന്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് തൃശൂരില്‍ നടന്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തിയതെന്ന് വിശദീകരിക്കുകയാണ് ദേവന്‍. കേരള കൗമുദിക്ക് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ വിശദീകരണം..

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം

നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നാണ് ദേവന്റെ രാഷ്ട്രീയ കക്ഷിയുടെ പേര്. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുന്നതെന്ന് ദേവന്‍ പറയുന്നു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായതാണ് അതിന് കാരണമെന്നും അദ്ദേഹം പറയുന്നു.

മുന്നണികളില്‍ ചേരില്ല

മുന്നണികളില്‍ ചേരില്ല

തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ എല്‍ഡിഎഫ്, യുഡിഎഫ്. എന്‍ഡിഎ കക്ഷികളുമായി സഹകരിക്കില്ലെന്ന് ദേവന്‍ പറയുന്നു. . ജയിച്ചതിന് ശേഷം മാത്രം അക്കാര്യം തീരുമാനിക്കും. തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനവിധി തേടിയപ്പോള്‍ ദേവന് 2000ത്തില്‍ പരം വോട്ടുകള്‍ ലഭിച്ചിരുന്നു.

അന്തിമ തീരുമാനം ഡിസംബറില്‍

അന്തിമ തീരുമാനം ഡിസംബറില്‍

യുവജനങ്ങള്‍, വിദ്യാസമ്പന്നര്‍, കര്‍ഷകര്‍ എന്നിവരാണ് എനിക്കൊപ്പമുള്ളതെന്ന് ദേവന്‍ പറയുന്നു. ഏതൊക്കെ മണ്ഡലത്തില്‍ ജനവിധി തേടണമെന്ന് പാര്‍ട്ടി പരിശോധിച്ചുവരികയാണ്. ഡിസംബറില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. പല പാര്‍ട്ടികളും മറ്റു ചിലര്‍ മുഖേന തന്നെ ക്ഷണിക്കുന്നുണ്ടെന്നും ദേവന്‍ പറഞ്ഞു.

 കേരള രാഷ്ട്രീയം

കേരള രാഷ്ട്രീയം

അടിസ്ഥാനപരമായി ദേവന്‍ കോണ്‍ഗ്രസുകാരനായിരുന്നു. വിദ്യാര്‍ഥി ആയിരിക്കെ കെഎസ്യുവില്‍ സജീവമായിരുന്നു. വളരെ മോശമായ അവസ്ഥയിലാണ് ഇന്ന് കേരള രാഷ്ട്രീയം എത്തി നില്‍ക്കുന്നത്. പ്രതീക്ഷയോടെ കണ്ടിരുന്ന പല നേതാക്കളും ഒഴുക്കിനൊത്ത് നീന്തുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെയാണ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് രംഗത്തിറങ്ങിയത് എന്ന് ദേവന്‍ പറയുന്നു.

സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം

സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം

തൃശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയാവാനിടയായ രഹസ്യവും ദേവന്‍ വെളിപ്പെടുത്തി. അന്ന് ശബരിമലയുടെ ഹാംഗോ ഓവറുള്ളതുകൊണ്ടായിരുന്നു സുരേഷ് ഗോപിയെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കാരണമെന്ന് ദേവന്‍ പറയുന്നു.

സ്വാധീനമില്ല

സ്വാധീനമില്ല

ബിജെപിക്ക് തൃശൂരില്‍ ആ സ്വാധീനം ഇല്ലെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ദേവന്‍ പറയുന്നു. ഇത്തവണ തൃശൂരില്‍ മത്സരം രാഷ്ട്രീയമായിട്ടായിരിക്കുമെന്നും ദേവന്‍ പറയുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് ദേവന്റെ തീരുമാനം.

 ജനങ്ങളുടെ റിയാക്ഷന്‍ മനസിലാക്കി

ജനങ്ങളുടെ റിയാക്ഷന്‍ മനസിലാക്കി

സര്‍വേകള്‍ നടത്തിയും നേരിട്ടും അല്ലാതെയും ഞാന്‍ ജനങ്ങളുടെ റിയാക്ഷന്‍ മനസിലാക്കിയെന്നും ദേവന്‍ പറയുന്നു. തൃശൂരിലെ ഭൂരിപക്ഷം പേര്‍ക്കും തന്നെ പോലെ ഒരാള്‍ ഇവിടെ നില്‍ക്കണമെന്നാണ് ആഗ്രഹം. ആ ഭാഗത്തൊക്കെ ഒരുപാട് കാര്യങ്ങള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും ദേവന്‍ പറയുന്നു.

പഴയ കെഎസ്‌യുക്കാരന്‍; അമിത് ഷാ ക്ഷണിച്ചിട്ടും പോയില്ല, നവകേരള പീപ്പിള്‍സ് പാര്‍ട്ടി 20 സീറ്റില്‍പഴയ കെഎസ്‌യുക്കാരന്‍; അമിത് ഷാ ക്ഷണിച്ചിട്ടും പോയില്ല, നവകേരള പീപ്പിള്‍സ് പാര്‍ട്ടി 20 സീറ്റില്‍

യുഡിഎഫിലേക്ക് പോയ നേതാവിന് കിടിലന്‍ പണി കൊടുത്ത് ജോസ് കെ മാണി പക്ഷം; രാജിവെച്ചത് 7 പേര്‍യുഡിഎഫിലേക്ക് പോയ നേതാവിന് കിടിലന്‍ പണി കൊടുത്ത് ജോസ് കെ മാണി പക്ഷം; രാജിവെച്ചത് 7 പേര്‍

തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും, സുരേന്ദ്രന്റെ കയ്യിൽ മാന്ത്രിക വടിയില്ലെന്ന് പിപി മുകുന്ദൻതിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും, സുരേന്ദ്രന്റെ കയ്യിൽ മാന്ത്രിക വടിയില്ലെന്ന് പിപി മുകുന്ദൻ

'ചിരി വരുന്നു സഖാവെ ചിരി ചിരി, കേരളം ദുബായ് പോലാകേണ്ടതായിരുന്നു', സിപിഎമ്മിനെതിരെ അബ്ദുളളക്കുട്ടി'ചിരി വരുന്നു സഖാവെ ചിരി ചിരി, കേരളം ദുബായ് പോലാകേണ്ടതായിരുന്നു', സിപിഎമ്മിനെതിരെ അബ്ദുളളക്കുട്ടി

Recommended Video

cmsvideo
Shobha surendran filed complaint against k surendran to amit shah

Thrissur
English summary
Actor Devan reveals the only reason why Suresh Gopi is contesting as BJP candidate in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X