തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂർ പിടിക്കാൻ നടൻ ദേവൻ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും, അണിയറയിൽ നീക്കങ്ങൾ

Google Oneindia Malayalam News

തൃശൂര്‍: സിനിമാ താരങ്ങള്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് കേരളത്തില്‍ അത്ര പരിചിതമല്ല. സുരേഷ് ഗോപിയും മുകേഷും ഇന്നസെന്റും അടക്കമുളള താരങ്ങളാണ് നിലവില്‍ രാഷ്ട്രീയത്തില്‍ സജീവമായിരിക്കുന്ന സിനിമാക്കാര്‍.

മലയാള സിനിമയില്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയ നടനാണ് ദേവന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുകയാണ് ദേവന്‍. തൃശൂരില്‍ നിന്നാണ് ദേവന്‍ മത്സരിക്കുക. വിശദാംശങ്ങള്‍ ഇങ്ങനെ..

വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കും

വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കും

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. മൂന്ന് മുന്നണികള്‍ക്കും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം നാടായ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ദേവന്‍ മത്സരിക്കുക.

 സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തിൽ

സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തിൽ

സംസ്ഥാനത്തെ മൂന്ന് മുന്നണികളുമായും ബന്ധമുണ്ടാകില്ലെന്ന് ദേവന്‍ വ്യക്തമാക്കി. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തിലാണ് മത്സരിക്കുകയെന്നും ദേവന്‍ പറഞ്ഞു. 2004ല്‍ ആണ് ദേവന്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം കൊടുത്തത്. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരിലായിരുന്നു പാര്‍ട്ടി. പാര്‍ട്ടിയുടെ പേരിപ്പോള്‍ മാറ്റിയിരിക്കുകയാണ്.

നവകേരള പീപ്പിള്‍സ് പാര്‍ട്ടി

നവകേരള പീപ്പിള്‍സ് പാര്‍ട്ടി

നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്നാണ് ദേവന്റെ പാര്‍ട്ടിയുടെ പുതിയ പേര്. തൃശൂരില്‍ ഇനി മുതല്‍ സജീവമാകുമെന്ന് ദേവന്‍ പറയുന്നു. അഴിമതി ഇല്ലാത്ത നേതാക്കളുടെ രാഷ്ട്രീയ പാര്‍ട്ടി എന്നതാണ് തന്റെ ലക്ഷ്യമെന്ന് ദേവന്‍ പറയുന്നു. സിനിമാ രംഗത്ത് നിന്ന് ആരെയും തന്റെ രാഷ്ട്രീയ പാര്‍ട്ടിയോട് സഹകരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദേവന്‍ പറഞ്ഞു.

കെഎസ്യുവില്‍ പ്രവര്‍ത്തിച്ചു

കെഎസ്യുവില്‍ പ്രവര്‍ത്തിച്ചു

സിവില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച കേരളത്തിലെ മികച്ച ഉദ്യോഗസ്ഥരെ നവകേരള പീപ്പിള്‍സ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ദേവന്‍ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ് അനുഭാവി ആയിരുന്നു ദേവന്‍. കോളേജില്‍ പഠിക്കുന്ന കാലത്ത് കെഎസ്യുവില്‍ പ്രവര്‍ത്തിച്ചിരുന്നു. സിനിമയില്‍ സജീവമായിരുന്നപ്പോഴും മനസ്സില്‍ രാഷ്ട്രീയം ഉണ്ടായിരുന്നുവെന്നും ദേവന്‍ പറയുന്നു.

സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത്

സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത്

തൃശൂര്‍ നിലവില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. ടിഎന്‍ പ്രതാപന്‍ ആണ് തൃശൂര്‍ എംഎല്‍എ. ഇടത് സ്ഥാനാര്‍ത്ഥി രാജാജി മാത്യു രണ്ടാമത് എത്തിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഇറങ്ങിയ നടന്‍ സുരേഷ് ഗോപി മൂന്നാമതായി. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.

തൃശൂരിലെ പ്രമുഖ വ്യക്തികളെ കാണും

തൃശൂരിലെ പ്രമുഖ വ്യക്തികളെ കാണും

തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂരിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കുമെന്ന് ദേവന്‍ വ്യക്തമാക്കി. മത്സരത്തിന് മുന്നോടിയായുളള അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ദേവന്‍ പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ദേവന്‍ രംഗത്ത് വന്നിരുന്നു. മോദിയാണ് തന്റെ റോള്‍ മോഡല്‍ എന്നാണ് ദേവന്‍ പറഞ്ഞിരുന്നത്.

രാജ്യം കണ്ട ഏക നല്ല പ്രധാനമന്ത്രി

രാജ്യം കണ്ട ഏക നല്ല പ്രധാനമന്ത്രി

മോദിക്ക് പകരക്കാരനായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറ്റാരും ഇല്ലെന്നും ദേവന്‍ പറഞ്ഞു. താന്‍ രാഷ്ട്രീയക്കാരനായതിന് ശേഷം സിനിമാ നടനായതാണ്. ഇവിടെ പലരും സിനിമയിലൊക്കെ അഭിനയിച്ചതിന് ശേഷമാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. താന്‍ പഠിച്ച രാഷ്ട്രീയക്കാരനാണ്. രാജ്യം കണ്ട ഏക നല്ല പ്രധാനമന്ത്രിയാണ് മോദി എന്നും ദേവന്‍ പറഞ്ഞിരുന്നു.

Thrissur
English summary
Actor Devan to contest from Thrissur seat in Kerala Assembly Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X