Get Updates
Get notified of breaking news, exclusive insights, and must-see stories!

'എഞ്ചിനിയറിംഗ് പഠിച്ചത് എവിടെ നിന്നാണ്, ഗുരുവായൂര്‍ യാത്ര പടുകുഴിയില്‍പ്പെട്ടതുപോലെ'; സുരേഷ് ഗോപി

ഗുരുവായൂര്‍: ഗുരുവായൂരിലെ തകര്‍ന്ന റോഡുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മുന്‍ എം പിയുമായ സുരേഷ് ഗോപി. റെയില്‍വെ മേല്‍പ്പാലം നടക്കുന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് സുരേഷ് ഗോപി വിമര്‍ശനം ഉന്നയിച്ചത്. ഗുരുവായൂരിലേക്ക് യാത്ര ചെയ്ത് എത്തിയാല്‍ പടുകുഴിയില്‍പ്പെട്ടത് പോലെയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ വാക്കുകളിലേക്ക്....

1

മേല്‍പ്പാലത്തിനടുത്തുള്ള സര്‍വീസ് റോഡ് അപകടത്തിലാണ്. എങ്ങനെയാണ് ഇതിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത്. കരാറുകാരും നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നവരും എവിടെ നിന്നാണ് എഞ്ചിനിയറിംഗ് പഠിച്ചതെന്നും സുരേഷ് ഗോപി ചോദിച്ചു.

2

മേല്‍പ്പാലം പണികള്‍ പുരോഗമിക്കുന്നതിന് എന്തെങ്കിലും തടസങ്ങളുണ്ടെങ്കില്‍ അത് കേന്ദ്ര റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കേന്ദ്രമന്ത്രിയെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

3

ജീവിതം നിങ്ങളെ പോലെ ആസ്വദിക്കണം; അഹാനയുടെയും കുടുംബത്തിന്റെയും സിംഗപ്പൂര്‍ ചിത്രങ്ങള്‍

മേല്‍പ്പാലം സന്ദര്‍ശിച്ചതിന് ശേഷം റെയില്‍വേ സ്റ്റേഷനടുത്തുള്ള ഓഡിറ്റോറിയത്തില്‍ സേവ് ഗുരുവായൂര്‍ മിഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ സംവാദ സദസ്സും നടത്തി. സേവ് ഗുരുവായൂര്‍ മിഷന്‍ കണ്‍വീനറും നടനുമായ ശിവജി ഗുരുവായൂര്‍ അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ ശോഭ ഹരിനാരായണന്‍, ജ്യോതി രവീന്ദ്രനാഥ്, മിഷന്‍ ഭാരവാഹികളായ കെ.ബി. സുരേഷ്, അജു എം.ജോണി, കെ.ആര്‍. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

4

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി തൃശൂരില്‍ ക്യാമ്പ് ചെയ്യുകയാണ്. തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലിക്കളിയുടെ വിളംബരത്തിന്റെ ഭാഗമായി ശക്തന്‍ പുലിക്കളി സംഘത്തിന്റെ മെയ്യെഴുത്ത് ശ്രീ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്ത്ിരുന്നു. നാല് പുലികള്‍ക്ക് കണ്ണ് വരച്ചുകൊടുത്ത താരം പരിപാടിക്കെത്തിയവര്‍ക്ക് ഓണാശംസയും നേര്‍ന്നു. വലിയ ആഘോഷങ്ങള്‍ ഇനിയുണ്ടാകില്ലെന്ന് കരുതിയ ഇടത്ത് നിന്നുള്ള തിരിച്ചുവരവാണ് ഈ പുലിക്കളി ഉള്‍പ്പെടെയുള്ള ആഘോഷങ്ങളെന്ന് നടന്‍ പറഞ്ഞു.

5

എം പി കാലാവധി കഴിഞ്ഞതിന് പിന്നാലെ സുരേഷ് ഗോപി ഇപ്പോള്‍ പൂര്‍ണമായും തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും തൃശൂര്‍ മണ്ഡലത്തില്‍ നിന്നാണ് സുരേഷ് ഗോപി മത്സരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+