തൃശൂരില്‍ മാസ്റ്റര്‍ പ്ലാനൊരുക്കി സുരേഷ് ഗോപി; ലക്ഷ്യം 2024 ലോക്സഭ തിരഞ്ഞെടുപ്പ്, പദ്ധതികള്‍ ഇങ്ങനെ
തൃശൂര്‍: സുരേഷ് ഗോപിയുടെ രാജ്യസഭാ അംഗത്വ കാലാവധി ഈ മാസം 24ന് അവസാനിക്കുകയാണ്. ഇനി അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാനാണ് സുരേഷ് ഗോപിയുടെ നീക്കമെന്നാണ് സൂചന. ഇതിനായി വലിയ രീതിയിലുള്ള പദ്ധതികളാണ് സുരേഷ് ഗോപി തൃശൂരില്‍ ഒരുക്കുന്നത്. ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് അദ്ദേഹം തൃശൂരില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

സുരേഷ് ഗോപിയെ കലാരംഗത്ത് നിന്ന് നാമനിര്‍ദ്ദേശം വഴിയാണ് രാജ്യസഭയിലേക്ക് എത്തിച്ചത്. എന്നാല്‍ നാമനിര്‍ദ്ദേശം വഴിയെത്തിയ അംഗങ്ങളെ വീണ്ടും സഭയിലെത്തിച്ച സംഭവങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ സുരേഷ് ഗോപിക്ക് വലിയ പ്രധാന്യം ബി ജെപി നല്‍കിയേക്കുമെന്നാണ് സൂചനകള്‍. കാരണം 2021ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2019 ലോക്സഭ തിരഞ്ഞെടുപ്പിലും വോട്ട് നിലയില്‍ ഉണ്ടായ വര്‍ദ്ധനയാണ് അതിനുള്ള പ്രധാന കാരണം.

സുരേഷ് ഗോപിക്ക് തൃശൂരിന്മേലുള്ള ഏറ്റവും വലിയ ആത്മവിശ്വാസവും അതാണ്. 2024 തൃശൂരില്‍ നിന്നും ഒരു ബി ജെ പി എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ശക്തന് മാര്‍ക്കറ്റിലെത്തിയ സുരേഷ് ഗോപി കച്ചവടക്കാര്‍ക്ക് നവീകരണ വാഗ്ദാനം നല്‍കിയിരുന്നു. ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുകയാണ്.

തൃശൂര്‍ കോര്പ്പറേഷന് വേണ്ടി ഒരു കോടി രൂപയാണ് സുരേഷ് ഗോപി എം പി ഫണ്ടില്‍ നിന്നും അനുവദിച്ചത്. കൂടാതെ തൃശൂരില്‍ സമഗ്രമായ വികസന പദ്ധതി കേന്ദ്രത്തില്‍ സമര്‍പ്പിക്കാനും അദ്ദേഹം പിന്തുണ നല്‍കിയിട്ടുണ്ട്. ഇതുവഴി തൃശൂരിന്റെ വികസന പദ്ധതികള്‍ക്ക് സുരേഷ് ഗോപി മുന്നിലുണ്ടെന്ന തോന്നല്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇതുവഴി 2024ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നേണ്ടമുണ്ടാക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളത്.

കൂടാതെ രാജ്യസഭയിലെ അവസാന പ്രസംഗം തൃശൂരിന് വേണ്ടിയുള്ളതായിരുന്നു. അതും മലയാളത്തില്‍. ആനകളുടെ ക്രയവിക്രയത്തിനും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്നും നാട്ടാനകളുടെ എണ്ണം കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം ഉദാഹരണം പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചത്. തിരുവമ്പാടിയില്‍ നിന്നും പാറമേക്കാവില്‍ നിന്നും 15 ആനകള്‍ വീതം എഴുന്നള്ളി വന്ന പൂരം തൃശൂരിനുണ്ടാക്കുന്ന സാമ്പത്തിക മുന്നേറ്റവും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൃശൂരില്‍ ശക്തമാകാന്‍ ക്രൈസ്തവ സഭയ നേതൃത്വത്തിന്റെ പിന്തുണ കൂടി വേണമെന്ന് മനസിലാക്കിയ നേതൃത്വം അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബി ജെ പിക്ക് അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. 2024ന് മുമ്പ് മാര്‍പ്പാപ്പയെ ഇന്ത്യ സന്ദര്‍ശനത്തിനായി എത്തിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ട്.

അങ്ങനെയെങ്കില്‍ കേരളത്തില്‍ ഒരു സന്ദര്‍ശന വേദിയാക്കാനും അത് തൃശൂരാക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സഭയ്ക്കും കേന്ദ്ര സര്‍ക്കാരിനും ഇടയിലുള്ള കണ്ണിയായി പ്രവര്‍ത്തിക്കാന്‍ സുരേഷ് ഗോപിയെയാണ് ചുമതലപ്പെടുത്തിയത്. ഈ നീക്കം വിജയിച്ചാല്‍ സുരേഷ് ഗോപിയെ സംബന്ധിച്ച് തിരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ബി ജെ പി നേതൃവും ഇതിന് വേണ്ടി പിന്തുണ നല്‍കിയേക്കുമെന്നാണ് കരുതുന്നത് . തൃശ്ശൂരിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ തുടക്കമെന്നോണം ജില്ലയിലെ എല്ലാ ബി ജെ പി മണ്ഡലം പ്രസിഡന്റുമാര്‍ക്കും വിഷുക്കൈനീട്ടം കൊടുക്കുന്ന ചടങ്ങ് തുടങ്ങിയിട്ടുണ്ട് . ഒരു രൂപയുടെ പുത്തന്‍ നോട്ടാണ് കൈനീട്ടമായി നല്‍കുന്നത് .
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications