Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്മരണ വേണം സ്മരണ..'; ആകാശപാത ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തതില്‍ സുരേഷ് ഗോപി

തൃശൂര്‍: ശക്തന്‍ നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തില്‍ കേന്ദ്രമന്ത്രിയെ ക്ഷണിക്കാത്തതില്‍ വിമര്‍ശനവുമായി രാജ്യസഭാ മുന്‍ എം പിയും നടനുമായ സുരേഷ് ഗോപി. കേന്ദ്ര സര്‍ക്കാരിന്റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പദ്ധതി ജനോപകാരപ്രദമായ സംവിധാനമാണ് എന്നും എന്നാല്‍ ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രമന്ത്രി വി മുരളീധരനെ ക്ഷണിക്കത്തതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പദ്ധതികളിലെ കേന്ദ്ര പങ്കാളിത്തം ജനങ്ങള്‍ അറിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയെ കൂടി ഉദ്ഘാടന ചടങ്ങില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്ന് പറഞ്ഞ സുരേഷ് ഗോപി 'സ്മരണ വേണം സ്മരണ' എന്ന ലേലം സിനിമയിലെ തന്റെ സിനിമാ ഡയലോഗും ഓര്‍മ്മിപ്പിച്ചു. ഉദ്ഘാടനം കഴിഞ്ഞ ശക്തന്‍ നഗറിലെ ആകശാപ്പാത സന്ദര്‍ശിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി.

suresh gopi

കേന്ദ്രസര്‍ക്കാരിന്റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016 ല്‍ 270 കോടിയും 2022 ല്‍ 271 കോടിയും അനുവദിച്ചിട്ടുണ്ട് എന്നും ഈ തുക കൃത്യമായി ഉപയോഗിച്ചാല്‍ തൃശൂരുകാരുടെ ജീവിതത്തിലേക്ക് വലിയ സംഭാവനയാകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലെ ആദ്യത്തെ അടയാളമാണ് ആകാശനടപ്പാത എന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ കോര്‍പറേഷന്‍ ചെയ്‌തോട്ടെ.

തുക എന്തായാലും കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്നുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു. അത് നമ്മുടെ തന്നെ പണമാണെന്നും പക്ഷേ അത് ഏത് സര്‍ക്കാരായാലും കൊടുക്കണമല്ലോ എന്നും സുരേഷ് ഗോപി വിശദീകരിച്ചു. തൊട്ടതിനും പിടിച്ചതിനുമൊക്കെ വന്ന് കളറടിക്കുന്നതിന് വരെ ചിലര്‍ ഫ്‌ളക്‌സ് വെക്കുന്നത് കാണാറുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പല സംസ്ഥാനങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതികളിലെ ഒരു ചെറിയ ഭാഗം മാത്രമാണ് തൃശൂരിലെ ആകാശപ്പാത.

പ്രാദേശികമായിട്ട് തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നതെങ്കിലും ഒരു ദേശീയ വീക്ഷണമുള്ള നേതാവ് എന്ന നിലയില്‍ പ്രധാനമന്ത്രിക്ക് ഒരു ചെറിയ ട്രിബ്യൂട്ട് കൊടുക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വി മുരളീധരനെ കൂടി ഈ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കണമായിരുന്നു എന്നത് അപേക്ഷയല്ല ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഏത് രാഷ്ട്രീയത്തിന്റെ പേരിലാണെങ്കിലും അത് മ്ലേച്ഛകരമാണ് എന്നും താരം പറഞ്ഞു. അതിലെന്താണ് പ്രശ്‌നമെന്ന് ജനങ്ങള്‍ അറിയട്ടെ എന്നും അദ്ദേഹം പറഞ്ഞു. കിറ്റില്‍ വരെ പടം വെച്ച് അടിച്ചല്ലേ കൊടുത്തത് എന്നും പിന്നെ എന്താണ് ഇത് അറിയിക്കാത്തത് എന്നും സുരേഷ് ഗോപി ചോദിച്ചു. ആകാശനടപ്പാതയ്ക്കുള്ളില്‍ എസി വെക്കണമെന്ന് പറയുന്നത് പദ്ധതിയുടെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ് എന്നും അദ്ദേഹം തുറന്നടിച്ചു.

' ആകാശപാതയോട് അനുബന്ധിച്ച് ലിഫ്റ്റടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വന്നുകഴിഞ്ഞു. എസി വെക്കാനുള്ള കാശ് ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താം. ഒരു പദ്ധതിയില്‍ തന്നെ എല്ലാം ക്രോഡീകരിച്ച് ആഡംബരമാക്കരുത്. ആകാശനടപ്പാത അത്യാവശ്യമായ നല്ല പദ്ധതിയാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതി,' സുരേഷ് ഗോപി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+