തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരിലെ താരങ്ങള്‍ വേറെ ലെവലാണ്... ടൊവിനോ തുടക്കമിട്ടു, മഞ്ജുവും ബിജു മേനോനും കൂടെ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മലപ്പുറം വളാഞ്ചേരിയില്‍ സംഭവിച്ച പോലെ ഇനി കേരളത്തിലുണ്ടാകരുത്. ഓണ്‍ലൈന്‍ പഠനത്തിന് എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിഎന്‍ പ്രതാപന്‍ എംപി മുന്‍കൈയ്യെടുത്ത് നടത്തുന്ന അതിജീവനം എംപീസ് എജ്യുകെയര്‍ പദ്ധതി. വരന്തരപ്പിള്ളി എച്ചിപ്പാറ സ്‌കൂള്‍ കോളനിയിലെ വിദ്യാര്‍ഥിനി കെ ആര്‍ രഞ്ജുവിന് സ്മാര്‍ട്ട് ടിവി കൈമാറി ജില്ലാ തല ഉദ്ഘാടനം ചലച്ചിത്ര താരം ടൊവിനോ തോമസ് നിര്‍വഹിച്ചു.

pa

എച്ചിപ്പാറ സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് രഞ്ജു. വിദ്യാര്‍ഥിനിയുടെ വീട്ടിലെ ടിവി കേടാണ്. സ്മാര്‍ട്ട്‌ഫോണില്ല. ലോക്ക്ഡൗണ്‍ കാരണം അച്ഛന് ജോലിയുമില്ല. ടിവി നന്നാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കുടുംബത്തിന് വകയില്ല. ട്രൈബല്‍ സ്‌കൂളിലെ പാചക തൊഴിലാളിയുടെ വീട്ടില്‍ പോയാണ് രഞ്ജു ആദ്യ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് കേട്ടത്. ഇനി രഞ്ജുവിന് ആശങ്ക വേണ്ട. പുത്തന്‍ ടിവി വീട്ടിലെത്തി. അടുത്തി വീട്ടിലെ കുട്ടികള്‍ക്കും ഇതുപകാരമാണ്.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; എംഎല്‍എമാര്‍ രാജിവച്ചു, രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ്ഗുജറാത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; എംഎല്‍എമാര്‍ രാജിവച്ചു, രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ്

10 ടിവികളാണ് ടൊവിനോ പദ്ധതിയിലേക്ക് കൈമാറിയത്. നടി മഞ്ജുവാര്യര്‍ അഞ്ച് ടിവി നല്‍കുമെന്ന് അറിയിച്ചു. ബിജു മേനോന്‍-സംയുക്ത വര്‍ഷ എന്നിവരും പങ്കാളിത്തം അറിയിച്ചുകഴിഞ്ഞു. ഇരിങ്ങാലക്കുടയിലെ പ്രവാസി നിസാര്‍ 10 ടിവിക്കുള്ള ചെക്ക് കൈമാറി. ഇനിയും കൂടുതല്‍ പേര്‍ പദ്ധതിയുടെ ഭാഗമാകുമെന്നാണ് വിവരം. ടൊവിനോ തോമസ് പദ്ധതിയുടെ ഗുഡ് വില്‍ അംബാസഡറാകും. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ കഴിയുന്ന സഹായങ്ങള്‍ എല്ലാവരും ചെയ്യണമെന്ന് ടൊവിനോ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

മനേകാ ഗാന്ധിയോടാണ്... നിങ്ങളുടെ ജില്ലയും മലപ്പുറവും ഒന്ന് പരിശോധിക്കാം... മനുഷ്യത്വമുണ്ടെങ്കില്‍...മനേകാ ഗാന്ധിയോടാണ്... നിങ്ങളുടെ ജില്ലയും മലപ്പുറവും ഒന്ന് പരിശോധിക്കാം... മനുഷ്യത്വമുണ്ടെങ്കില്‍...

Thrissur
English summary
Actor Tovino Thomas inaugurated TN Prathapan MP's Athijeevanam Project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X