• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരിൽ ജയിച്ചത് ടിഎൻ പ്രതാപൻ തന്നെ... പക്ഷേ താരം സുരേഷ് ഗോപിയാണ്, പിന്തുണയുമായി നടി മായ മേനോൻ

  • By Desk

തൃശൂര്‍: തൃശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ്‌ഗോപിക്ക് പിന്തുണയുമായി നടി മായമേനോന്‍. തൃശൂരില്‍ ടി.എന്‍. പ്രതാപന്‍ ജയിച്ചുവെങ്കിലും താരം സുരേഷ്‌ഗോപിയാണെന്നു പറഞ്ഞു മായമേനോന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. സുരേഷ്‌ഗോപിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പോസ്റ്റുകളാണ് നിറയുന്നത്.

എംബി രാജേയിന്റെ വീടിന് നേരെ ആക്രമണം; മതാപിതാക്കൾക്ക് നേരെ അസഭ്യവർഷം, കോൺഗ്രസെന്ന് സിപിഎം!

തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ എന്നുള്ള സുരേഷ്‌ഗോപിയുടെ പരാമര്‍ശം വലിയ വിമര്‍ശനവുമേറ്റുവാങ്ങി. ഏറ്റെടുക്കാന്‍ തന്നു വിടില്ല എന്നാണ് എതിര്‍ കമന്റ്. സുരേഷ്‌ഗോപി തെരഞ്ഞെടുപ്പിലെ കോമാളിയാണെന്നു എഴുത്തുകാരന്‍ ബന്യമിന്‍ കുറ്റപ്പെടുത്തി.

അതേസമയം സുരേഷ്‌ഗോപി സ്ഥാനാര്‍ഥിയായതോടെ വോട്ടുകളുടെ വര്‍ധനയുണ്ടായതു ചൂണ്ടിക്കാട്ടിയാണ് അനുകൂലികള്‍ പോസ്റ്റുകളിടുന്നത്. മുന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ കെ.പി. ശ്രീശന്‍ ഒന്നേകാല്‍ ലക്ഷം വോട്ടുകള്‍ പിടിച്ചത് ഇക്കുറി മൂന്നുലക്ഷത്തിനു അടുത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ബി.ജെ.പി. ക്യാമ്പ്. ബൂത്തുതലങ്ങളില്‍ നിന്നുള്ള കണക്കുകള്‍ കൂട്ടിക്കിഴിച്ചാണ് ജയപ്രതീക്ഷ പുലര്‍ത്തിയിരുന്നത്. തോല്‍വി പ്രശ്‌നമില്ലെന്നും തൃശൂരിനു വേണ്ടി ഇനിയും ഇടപെടുമെന്നും സുരേഷ്‌ഗോപിയും വ്യക്തമാക്കി.

മായമേനോന്റെ കുറിപ്പ്: സുരേഷേട്ടാ. വിഷമിക്കണ്ട. സുരേഷേട്ടന്‍ ഇപ്പോഴും സൂപ്പറാ.. ഒരു സംശയവുമില്ല. വെറും 17 ദിവസമാണ് സുരേഷ്‌ഗോപി തൃശൂരില്‍ പ്രചാരണരംഗത്തുണ്ടായത്. അവസാനനിമിഷം അങ്കത്തട്ടിലേറിയ സ്ഥാനാര്‍ഥി നേടിയ വോട്ടുകളുടെ എണ്ണം 293822. പാര്‍ലമെന്റിലെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, തൃശുൂരി െഞാനിങ്ങെടുക്കുവാ തുടങ്ങിയ പ്രയോഗങ്ങളും സുരേഷ്‌ഗോപിക്കു വലിയ പ്രാധാന്യം നേടിക്കൊടുത്തിരുന്നു. ഗര്‍ഭിണിയുടെ വയറ്റില്‍ തടവുന്ന വീഡിയോയും എതിരാളികള്‍ പ്രചാരണായുധമാക്കിയെങ്കിലും സുരേഷ്‌ഗോപിയുടെ ഭാര്യ രാധിക ഇടപെട്ടതോടെ അതു ദുര്‍ബലമായി.

അയ്യന്‍ എന്ന പദമുപയോഗിച്ചു ആദ്യ പ്രചാരണയോഗത്തില്‍ പ്രസംഗിച്ചതും തുടര്‍ന്ന് കലക്ടര്‍ വിശദീകരണം തേടിയതും അതു പ്രചാരണവിഷയമാക്കിയതുമുള്‍പ്പെടെ സുരേഷ്‌ഗോപിയുടെ പല നടപടികളും ചര്‍ച്ചയായി മാറി. താരം മൂന്നാമതായി ഫിനിഷ് ചെയ്തിട്ടും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം കൊണ്ടുപിടിച്ചു നടക്കുകയാണിപ്പോഴും.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും തൃശൂരിനും നന്ദി പറഞ്ഞ് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

തൃശൂര്‍ എന്നും ഉണ്ടാകും ഈ ഹൃദയത്തില്‍, എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയ സ്‌നേഹത്തിന് നന്ദി, എന്റെ വിശപ്പടക്കിയ, എന്നെ ചേര്‍ത്തുപിടിച്ച കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാര്‍ക്കും സ്‌നേഹിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും തൃശൂര്‍കാര്‍ക്കും പിന്നെ പൂരക്കാഴ്ച്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി, ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയര്‍ന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങള്‍. എന്നായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ്.

ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വിജയ പ്രതീക്ഷയുമായെത്തിയ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് പക്ഷെ വിജയം കൈവരിക്കാനായില്ല. എന്നാല്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഒരു ലക്ഷത്തിലേറെ വോട്ട് ഉയര്‍ത്തിയാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായത്. കേവലം പതിനേഴ് ദിവസത്തെ പ്രചാരണം കൊണ്ട് ഇത്രയും വോട്ടുനേടാനായതും സുരേഷ് ഗോപിയെന്ന സിനിമാ നടന്റെ വ്യക്തി പ്രഭാവം കൊണ്ടാണെന്ന് വ്യക്തമായിരുന്നു.

അവസാന നിമിഷം പ്രചാരണത്തിന് ഇറങ്ങിയ സുരേഷ് ഗോപി നേടിയത് 293822 വോട്ടുകളാണ്. 2014 ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ.പി. ശ്രീശന്‍ നേടിയതിനേക്കാളും 191141 വോട്ടുകളുടെ വര്‍ധനവാണ് സുരേഷ് ഗോപി സൃഷ്ടിച്ചത്. മാത്രമല്ല രണ്ടാം സ്ഥാനാത്ത് എത്തിയ എല്‍.ഡി.എഫിലെ രാജാജി മാത്യു തോമസുമായി ഇരുപതിനായിരം വോട്ടുകളുടെ വ്യത്യാസമേ സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നുള്ളു.

Thrissur

English summary
Actress Maya Menon's facebook post about Suresh Gopi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more