തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുരേഷ് ഗോപിയുടെ വോട്ടുകളില്‍ കണ്ണുവച്ച് തൃശൂരില്‍ ഗോപാലകൃഷ്ണനിറങ്ങുന്നു; ബിജെപി രണ്ടും കല്‍പിച്ച്

Google Oneindia Malayalam News

തൃശൂര്‍: ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ പല ബിജെപി സ്ഥാനാര്‍ത്ഥികളുടേയും സാന്നിധ്യം ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാന നേതാക്കളെയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

അരയും തലയും മുറുക്കി ബിജെപി; തലസ്ഥാനം പിടിക്കാന്‍ വിവി രാജേഷ്... കൊഴിഞ്ഞുപോക്കിൽ അങ്കലാപ്പ്അരയും തലയും മുറുക്കി ബിജെപി; തലസ്ഥാനം പിടിക്കാന്‍ വിവി രാജേഷ്... കൊഴിഞ്ഞുപോക്കിൽ അങ്കലാപ്പ്

'ആ നിമിഷത്തെ കെ സുരേന്ദ്രൻ പഴിക്കുന്നുണ്ടാകും', വെല്ലുവിളിച്ച രണ്ട് പദ്ധതികളും യാഥാർത്ഥ്യം'ആ നിമിഷത്തെ കെ സുരേന്ദ്രൻ പഴിക്കുന്നുണ്ടാകും', വെല്ലുവിളിച്ച രണ്ട് പദ്ധതികളും യാഥാർത്ഥ്യം

തിരുവനന്തപുരത്ത് ജില്ലാ പ്രസിഡന്റ് വിവി രാജേഷിനെ ആണ് ബിജെപി മത്സരരംഗത്തിറക്കിയിരിക്കുന്നത് എങ്കില്‍ തൃശൂരില്‍ സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെ ആണ് രംഗത്തിറക്കിയിരിക്കുന്നത്. വലിയ തന്ത്രമാണ് ഇതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസ് തന്നെയാണ് ഇതിന് പിന്നില്‍. വിശദാംശങ്ങള്‍...

ഗോപാലകൃഷ്ണന്‍ ഇറങ്ങുന്നു

ഗോപാലകൃഷ്ണന്‍ ഇറങ്ങുന്നു

ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ ഇത്തവണ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകും എന്ന് നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഗോപാലകൃഷ്ണന്‍ തുടക്കത്തില്‍ ഇതിന് സമ്മതം മൂളിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇപ്പോള്‍ അക്കാര്യത്തില്‍ തീരുമാനമായിക്കഴിഞ്ഞു.

പ്രഖ്യാപനം

പ്രഖ്യാപനം

സംസ്ഥാന വൈസ് പ്രസിഡന്റും കോര്‍ കമ്മിറ്റി അംഗവും ആയ എഎന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് ബി ഗോപാലകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് അഡ്വ ബി ഗോപാലകൃഷ്ണന്‍ ജനവിധി തേടുന്നത്.

പ്രതീക്ഷയുള്ള കോര്‍പ്പറേഷന്‍

പ്രതീക്ഷയുള്ള കോര്‍പ്പറേഷന്‍

ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നാണ് തൃശൂര്‍ കോര്‍പ്പറേഷന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താരതമ്യേന മികച്ച പ്രകടനം ഇവിടെ കാഴ്ചവയ്ക്കാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണ ശ്രമിച്ചാല്‍ കോര്‍പ്പറേഷന്‍ ഭരണം തന്നെ കൈപ്പിടിയില്‍ ഒതുക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

സുരേഷ് ഗോപി പിടിച്ച വോട്ടുകള്‍

സുരേഷ് ഗോപി പിടിച്ച വോട്ടുകള്‍

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയായിരുന്നു തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. തൃശൂരില്‍ ഒരു ബിജെപി സ്ഥാനാര്‍ത്ഥി നേടുന്ന ഏറ്റവും ഉയര്‍ന്ന വോട്ടും സുരേഷ് ഗോപി തന്നെ സ്വന്തമാക്കി. മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും മൂന്ന് ലക്ഷത്തോളം വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. ആ വോട്ടുകളില്‍ തന്നെയാണ് ഇത്തവണയും ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്.

ഇടത് ഭരണം

ഇടത് ഭരണം

2015 ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷമാണ് തൃശൂര്‍ കോര്‍പ്പറേഷനില്‍ അധികാരത്തിലെത്തിയത്. സിപിഎമ്മും സിപിഐയും മേയര്‍ സ്ഥാനം പങ്കിട്ടു. എന്തായാലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ഈസി വാക്ക് ഓവര്‍ തടഞ്ഞത്

ആര്‍എസ്എസ് തന്ത്രം

ആര്‍എസ്എസ് തന്ത്രം

തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ രംഗത്തിറക്കുക എന്നത് ആര്‍എസ്എസിന്റെ തീരുമാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ജില്ലാ പ്രസിഡന്റും യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷനും ആയ വിവി രാജേഷിനെ തിരുവനന്തപുരം കോര്‍പ്പറേഷനിലും മത്സരിപ്പിക്കുന്നുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പെത്തിയാല്‍

നിയമസഭ തിരഞ്ഞെടുപ്പെത്തിയാല്‍

കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിച്ച പലരേയും ബിജെപി ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിപ്പിക്കുന്നുണ്ട്. ഇനി നിയമസഭ തിരഞ്ഞെടുപ്പിനാണെങ്കില്‍ അധിക സമയമില്ല. തിരഞ്ഞെടുക്കപ്പെട്ടാലും ഇല്ലെങ്കിലും ഇവരെ തന്നെ വീണ്ടും നിയമസഭയിലേക്ക് പരിഗണിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

'പ്രഭാരി' പ്രശ്നം: ബിജെപിയിൽ ഇനി പോര് മൂർച്ചിക്കും; എതിർപക്ഷങ്ങൾ ഒന്നിച്ചാൽ, സുരേന്ദ്രൻ വിയർക്കും'പ്രഭാരി' പ്രശ്നം: ബിജെപിയിൽ ഇനി പോര് മൂർച്ചിക്കും; എതിർപക്ഷങ്ങൾ ഒന്നിച്ചാൽ, സുരേന്ദ്രൻ വിയർക്കും

Thrissur
English summary
Adv B Gopalakrishnan will contest for BJP in Thrissur Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X