ഒടുവിൽ പാർട്ടി നടപടി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വൈശാഖനെ മാറ്റി
തൃശൂർ : ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയായിരുന്ന എൻവി വൈശാഖൻ ജില്ലാ, സംസ്ഥാന കമ്മറ്റികളിൽ നിന്ന് ഒഴിവാക്കി. പുതിയ തൃശൂർ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത് വി.പി ശരത് പ്രസാദിനെയാണ്. കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത യോഗത്തിലാണ് തിരഞ്ഞെടുപ്പ്.

നേരത്തെ ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പരാതിയുമായി ബന്ധപ്പെട്ട് തന്നെ വൈശാഖനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. വൈശാഖനെ തരം താഴ്ത്തണമെന്നായിരുന്നു സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ ചെയ്തിരുന്നത്. ഓഗസ്റ്റിൽ പാർട്ടി വൈശാഖനോട് നിർബന്ധിത അവധിയെടുക്കാനും ആവശ്യപ്പെട്ടിരുന്നു.
ഓഗസ്റ്റിൽ തന്നെ വൈശാഖനെ ഭാരവാഹിത്വത്തിൽ നിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നിരുന്നുവെങ്കിലും പുതിയ ജില്ലാ സെക്രട്ടറിയെ ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത്. അന്ന് കൊടകര ഏരിയ കമ്മിറ്റി അംഗമായിരുന്ന വൈശാഖനം ബ്രാഞ്ച് ഘടകത്തിലേക്ക് തരം താഴ്ത്തിയിരുന്നു.
ആഗസ്റ്റ് 15ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് ക്യാമ്പയിനോടനിന്റെ ജില്ലാ ജാഥ ക്യാപ്റ്റൻ ആയിരുന്നു എൻ വി വൈശാഖ്. എന്നാൽ പരിപാടിയുടെ തലേ ദിവസം വൈശാഖനെ ജില്ലാ ജാഥ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കി. അതിനു ശേഷമാണ് ഓഗസ്റ്റിൽ പാർട്ടി വൈശാഖനോട് നിർബന്ധിത അവധിയെടുക്കാൻ ആവശ്യപ്പെട്ടത്. ചാനൽ ചർച്ചകളിലും മറ്റു പരിപാടികളിലും ചാനലിന്റെ മുഖമായി ഉയർന്നു വന്ന നേതാവായിരുന്നു വൈശാഖൻ.
"അവസാന യാത്രക്കിറങ്ങുമ്പോഴും
നെഞ്ചിൽ ചെങ്കൊടി
ഉണ്ടായിരിക്കട്ടെ ...!
വിലയനം ചെയ്യുമ്പോഴും
ചിതയിലെ കനലുകൾ
ചുവന്ന് നീറട്ടെ ...!"
8 മണിക്കൂർ മുൻപ് വൈശാഖൻ എൻ വി ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചിരുന്നു.












Click it and Unblock the Notifications