ചന്ദ്രബോസിന്റെ കുടുംബത്തിന് അഡ്വ. വിദ്യാ സംഗീതിന്റെ നിയമസഹായ വാഗ്ദാനം
തൃശൂര്‍: ശോഭാ സിറ്റിയില്‍ വ്യവസായി നിസാമിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബത്തിന് നിയമ സഹായ വാഗ്ദാനം. പല ജനകീയ വിഷയങ്ങളിലും ഇടപെട്ട് വിജയം വരിച്ച അഡ്വ. വിദ്യാ സംഗീത് ആണ് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ അവര്‍ ഇക്കാര്യം അറിയിച്ചു.
ചന്ദ്രബോസിന്റെ കുടുംബത്തിന് വേണ്ടി ആത്മാര്‍ത്ഥതയോടെ കേസുവാദിക്കാന്‍ തയ്യാറാണെന്ന് വിദ്യാ സംഗീത് പറയുന്നു. ഈ കേസിലെ special public prosecutor ആയി കേസ് നടത്താന്‍ 302 കേസ് നടത്തിപ്പില്‍ പ്രാവീണ്യമുള്ള ഭര്‍ത്താവ് അഡ്വ.സംഗീതിന്റെ സേവനമാണ് വിദ്യ വാഗ്ദാനം ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കേസിന്റെ വിചാരണയില്‍ കാര്യമായി ബാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

പ്രതിക്ക് കേസിന് പഴുതുകള്‍ സൃഷ്ടിക്കാന്‍ പല നടപടികളും കാരണമായിട്ടുണ്ടെന്ന് വിദ്യ വ്യക്തമാക്കി. പ്രാദേശികമായി ശേഖരിക്കേണ്ട തെളിവുകള്‍ പോലും പോലീസ് ഇരയില്‍ നിന്ന് ശേഖരിച്ചിട്ടില്ല. സ്പെഷ്യല്‍ special public prosecutor നിയമനത്തിനുള്ള അപേക്ഷ നല്‍കേണ്ടത് ചന്ദ്രബോസിന്റെ കുടുംബമാണ്. അവര്‍ക്ക് തങ്ങളുടെ വാഗ്ദാനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും അവര്‍ പറഞ്ഞു.
ചന്ദ്രബോസ് മൊഴിയെടുക്കാവുന്ന സാഹചര്യത്തിലായിരുന്നില്ലെന്നാണ് കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. എന്നാല്‍, തന്റെ ഭര്‍ത്താവ് സംസാരിച്ചിരുന്നതായും പോലീസ് മൊഴിയെടുക്കന്ന കാര്യത്തില്‍ വീഴ്ച വരുത്തിയതായും ചന്ദ്രബോസിന്റെ ഭാര്യ പറഞ്ഞു. പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications