സംസ്ഥാനത്ത് വീണ്ടും പഴകിയ മത്സ്യം; തൃശൂരില്‍ പിടികൂടിയത് 1500 കിലോ
തൃശൂര്‍ : സംസ്ഥാനത്ത് വീണ്ടും പഴകിയ മീന്‍ പിടികൂടി. 1500 കിലോയോളം വരുന്ന പഴകിയ മീനാണ് തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലേക്ക് കൊണ്ടു പോകാനായിരുന്നു മീന്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് തൃശൂരില്‍ എത്തിയ ഷാലിമാര്‍ എക്‌സ്പ്രസിലാണ് പഴകിയ മീന്‍ എത്തിയത്.
ഒഡീഷയില്‍ നിന്നാണ് മീന്‍ എത്തിച്ചത്. 36 പെട്ടികളിലാണ് പഴകിയ മീന്‍ സൂക്ഷിച്ചത്. പെട്ടികളുടെ അവകാശികളെ കാത്ത് ഇന്ന് പുലര്‍ച്ചയോളം കാത്തെങ്കിലും ആരും എത്തിയില്ല. 9 മണിക്ക് ശേഷം മൂന്ന് പേര്‍ മീന്‍ എടുക്കാനായി എത്തി. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് പഴകിയ മത്സ്യമാണെന്ന് തിരിച്ചറിഞ്ഞത്. കൂട്ടത്തില്‍ ഉണക്ക മീനും ഉണ്ടായിരുന്നു .

നാല് ആളുകളുടെ പേരിലായിരുന്നു മീന്‍ എത്തിയത്. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമവും നടന്നിരുന്നു. പുഴുവരിച്ച മീന്‍ ഉദ്യോഗസ്ഥര്‍ സംസ്‌കരിക്കുന്നതിനായി മാറ്റി. ബാക്കിയുള്ളവ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കും.












Click it and Unblock the Notifications