തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ വിദ്യാലയങ്ങള്‍ വര്‍ഗീയതയുടെ വേറിട്ട ദിശയിലേക്ക് സഞ്ചരിക്കുന്നു: മന്ത്രി എ കെ ബാലന്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കേരളത്തിലെ വിദ്യാലയങ്ങള്‍ വര്‍ഗീയതയുടെ വേറിട്ട ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് മന്ത്രി എ കെ ബാലന്‍. മതനിരപേക്ഷത തകര്‍ക്കാനും ദലിത് മുന്നേറ്റം ചെറുക്കാനും പുരോഗമന ചിന്തകള്‍ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്ന ഒരിടമായി കലാലയങ്ങള്‍ മാറുകയാണെന്നും മന്ത്രി പറഞ്ഞു. കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാര സമര്‍പ്പണ ദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കലാലയ വര്‍ഗീയതയ്ക്ക് ഉദാഹരണമാണ് അഭിമന്യുവിന്റെ കൊലപാതകം.

മികച്ച സാംസ്‌കാരിക കൂട്ടായ്മകള്‍ കൊണ്ട് വര്‍ഗീയത പ്രതിരോധിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. സാംസ്‌കാരിക ചരിത്രത്തില്‍ ഉണ്ടായിരുന്നവര്‍ പലരും തിരസ്‌കരിക്കപ്പെട്ടു പോയിട്ടുണ്ട്. കൂടാതെ അനര്‍ഹരെ തിരുകി കയറ്റാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ഇതിന് തടയിടാനായി മലയാളത്തിന്റെ യശസ് ഉയര്‍ത്തിയ കലാകാരന്‍മാര്‍ക്ക് വേണ്ടിയുള്ള സ്മാരകമായി സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കും.

ak balan

14 ജില്ലകളില്‍ 50 കോടി രൂപ ചെലവിലാണ് സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുന്നത്. ഓരോ ജില്ലയിലും പ്രശസ്തരായ സാഹിത്യകാരന്‍മാരുടെ സ്മരണയിലായിരിക്കും സമുച്ചയങ്ങള്‍ക്ക് പേരു നല്‍കുന്നത്. തൃശൂരില്‍ മഹാകവി വള്ളത്തോളിന്റെ പേരിടുമെന്നും മന്ത്രി വ്യക്തമാക്കി. സാംസ്‌കാരിക പൊതുബോധത്തിന്റെ നല്ല തലങ്ങള്‍ മാറിയെന്നും എന്നാല്‍ സാംസ്‌കാരിക രംഗത്തിന് വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്ന് കലാകാരന്മാര്‍ മനസിലാക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമീണ കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി കൂട്ടായ്മകള്‍ സംഘടിപ്പിക്കും. അവശകലാകാരന്മാര്‍ക്ക് ചികിത്സാചെലവായി ഒരു ലക്ഷം രൂപ നല്‍കും. കഴക്കൂട്ടത്തെ കിന്‍ഫ്രാ പാര്‍ക്കില്‍ നിര്‍മിക്കുന്ന ഫിലിം റിസര്‍ച്ച് സെന്ററിന് നടന്‍ സത്യന്റെ പേരു നല്‍കും. സാംസ്‌കാരിക വകുപ്പ് 1000 കലാകാരന്മാര്‍ക്ക് മാസത്തില്‍ 10,000 രൂപ വീതം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കലാകാരന്മാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതികള്‍ രൂപപ്പെടുത്തും.

ഒക്‌ടോബര്‍ മുതല്‍ ഒരു വര്‍ഷം കേരളത്തില്‍ ഗാന്ധി രക്തസാക്ഷിദിനത്തിന്റെ 70 -ാം വാര്‍ഷികം സാംസ്‌കാരിക വകുപ്പ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിക്കും. ഗ്രാമീണ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാട്ടരങ്ങ്, നാടന്‍ കലാ പ്രദര്‍ശനം, കലയുല്‍പ്പന്നങ്ങളുടെ വിപണനം, കലാഭവനം, സാംസ്‌കാരിക കൗണ്‍സില്‍ എന്നിവ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍, ചെയര്‍പേഴ്‌സണ്‍ കെ പി എ സി ലളിത, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സെക്രട്ടറി കെ പി. മോഹനന്‍, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കെ എം രാഘവന്‍ നമ്പ്യാര്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, അഡ്വ. വി ഡി പ്രേം പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

Thrissur
English summary
ak balan about communalism in schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X