തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചൊവ്വാഴ്ച ജനം തിരഞ്ഞെടുപ്പ് ബൂത്തുകളിലേക്ക്... തൃശൂരിൽ മുന്നണികള്‍ ആത്മവിശ്വാസത്തില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപനത്തിന് മൂന്നു മുന്നണികളുടെയും ആവേശകരമായ കൊട്ടിക്കലാശം. കുന്നംകുളം ടൗണ്‍ ജങ് ഷനില്‍ വൈകിട്ട് അഞ്ചിന് മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍ കൊടികളുമായി കൊട്ടിക്കലാശത്തില്‍ ആവേശപൂര്‍വം പങ്കെടുത്തു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. ബിജു, എന്‍.ഡി.എ. സ്ഥാനാര്‍ഥി ടി.വി. ബാബു എന്നിവര്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. സ്ഥാനാര്‍ഥികളുടെ സാന്നിധ്യം പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചു.

<strong><br> പരാജയഭീതിയില്‍ യുഡി.എഫ് അക്രമം അഴിച്ചുവിടുന്നു; പ്രകോപനങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വീണു പോകരുതെന്ന് ഇപി ജയരാജന്‍</strong>
പരാജയഭീതിയില്‍ യുഡി.എഫ് അക്രമം അഴിച്ചുവിടുന്നു; പ്രകോപനങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വീണു പോകരുതെന്ന് ഇപി ജയരാജന്‍

യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ് കുന്നംകുളത്തെ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തില്ല. തൃശൂര്‍ റോഡില്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകരും ഗുരുവായൂര്‍ റോഡില്‍ എന്‍.ഡി.എ. പ്രവര്‍ത്തകരും പട്ടാമ്പി റോഡില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരും അണിനിരന്നു. പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ പോലീസും ടൗണില്‍ നിലയുറപ്പിച്ചിരുന്നു. എല്‍.ഡി.എഫ്. നേതാക്കളായ മന്ത്രി എ.സി. മൊയ്തീന്‍, എം.എന്‍. സത്യന്‍, ടി.കെ. വാസു, ബി.ജെ.പി. നേതാക്കളായ കെ.എസ്. രാജേഷ്, കെ.കെ. അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Thrissur map

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു ശബ്ദമുഖരിതമായ പ്രചാരണത്തിന്റെ കൊട്ടിക്കലാശം മുന്നണികളുടെ ശക്തി പ്രകടനമായി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെടെയുള്ള പരസ്യപ്രചാരണം നഗര-ഗ്രാമ വീഥികളെ പ്രകമ്പനം കൊള്ളിച്ചു. എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും വടക്കാഞ്ചേരി ടൗണില്‍ കലാശപ്രകടനം നടത്തി.

ഒന്നരമാസമായി നടന്നുവരുന്ന ശബ്ദപ്രചാരണം കൊടി ഇറങ്ങി. രാവിലെ മുതല്‍ ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ എല്‍. ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. ബിജു, യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, എന്‍.ഡി.എ. സ്ഥാനാര്‍ഥി ടി.വി. ബാബു എന്നിവര്‍ സന്ദര്‍ശിച്ചു. കലാശക്കൊട്ടിന്റെ ഘോഷയാത്രയില്‍ മുന്നണികളുടെ മണ്ഡലം, ബ്ലോക്ക്, ഏരിയ, ജില്ലാ കമ്മിറ്റികളുടെ ഭാരവാഹികള്‍ അണിനിരന്നു.

ബി.ജെ.പി. വടക്കേക്കാട്, പുന്നയൂര്‍ക്കുളം, പുന്നയൂര്‍ എന്നീ പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് കൊട്ടിക്കലാശം നടത്തി. മൂന്ന് പഞ്ചായത്തുകളിലും ബൈക്ക് റാലിയോടെയാണ് പ്രചാരണം സമാപിച്ചത്. അഞ്ഞൂരില്‍നിന്ന് ആരംഭിച്ച ബൈക്ക് വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് നായരങ്ങാടിയില്‍ സമാപിച്ചു. ടി. ശിവദാസന്‍, കെ. പ്രവീണ്‍, സബീഷ് അഞ്ഞൂര്‍, സി.കെ. രമേഷ്, കെ. അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിജയപ്രതീക്ഷയോടെ മുന്നണികളുടെ കൊട്ടിക്കലാശം ചേലക്കരയില്‍ അരങ്ങു തകര്‍ത്തു. നിയോജകമണ്ഡലം കേന്ദ്രമായ ചേലക്കര ടൗണില്‍ കലാശക്കൊട്ടിന്റെ ആവേശത്തിരയിളക്കത്തില്‍ ഒരു മണിക്കൂറിലേറെ സമയം ജനങ്ങള്‍ക്ക് പൂരത്തിന്റെ പ്രതീതിയുണര്‍ത്തി. ഈസമയം മുഴുവനായും ഗതാഗതം തടസപ്പെട്ടു. ശബ്ദ പ്രചാരണത്തിന്റെ അവസാനവട്ട ജാഥകളോടെ എല്‍.ഡി.എഫും യു.ഡി.എഫും സെന്ററില്‍ സംഗമിച്ചപ്പോള്‍ നടുവിലായി ബി.ജെ.പിയും നിലകൊണ്ടു. കൊട്ടിക്കലാശത്തിനുമുമ്പ് സ്ഥാനാര്‍ഥി ഡോ. പി.കെ. ബിജു തുറന്ന വാഹനത്തില്‍ ചേലക്കരയിലൂടെ കടന്നുപോയത് എല്‍.ഡി. എഫ്. പ്രവര്‍ത്തകരെ കൂടുതല്‍ ആവേശഭരിതരാക്കി. ആറുമണിക്കാണ് കൊട്ടിക്കലാശത്തിന് കൊടിയിറങ്ങിയത്.

രണ്ടുമണിക്കൂര്‍ തൃപ്രയാറില്‍ ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും അലകളുയര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. മൂന്ന് ഭാഗങ്ങളായി മുന്നണി പ്രവര്‍ത്തകര്‍ വേര്‍തിരിഞ്ഞുനിന്നാണ് ശബ്ദപ്രചാരണത്തിന് സമാപനം കുറിച്ചത്. ജങ്ഷനില്‍ സിഗ്‌നല്‍ ലൈറ്റിനുമുന്നില്‍ എല്‍.ഡി.എഫ്, തെക്കുഭാഗത്ത് എന്‍.ഡി.എ, ജങ്ഷനു വടക്ക് യു.ഡി.എഫ്. എന്നിങ്ങനെയായിരുന്നു സംഘടിച്ചത്. ചെണ്ടമേളം, ബാന്‍ഡ് വാദ്യം, കാവടി എന്നിവ കൊട്ടിക്കലാശത്തിന് ചാരുതയേകി. വൈകിട്ട് മൂന്നരയോടെ ചെറു സംഘങ്ങളായി വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരുന്നു. നാലോടെ തൃപ്രയാര്‍ നഗരവീഥി പൂര്‍ണമായും മുന്നണികള്‍ കീഴടക്കി. ഇതോടെ ഗതാഗതം രണ്ടു മണിക്കൂര്‍ വഴിതിരിച്ച് വിടേണ്ടി വന്നു.

ഇതിനിടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് തൃപ്രയാറിലൂടെ കടന്നുപോയത് എല്‍.ഡി. എഫ്. പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിപ്പിച്ചു. ഉച്ചയോടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപനും തൃപ്രയാര്‍ വഴി കടന്നുപോയി. കൃത്യം ആറുമണിക്ക് പോലീസ് വിസില്‍ മുഴങ്ങിയതോടെ ശബ്ദപ്രചാരണം സമാപിച്ചു. ദേശീയപാത മൂന്ന് മുന്നണികളും കീഴടക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് ശബ്ദപ്രചാരണത്തിന് സമാപനം കുറിച്ചു. നാസിക് ഡോള്‍, ചെണ്ടമേളം എന്നിവ ശബ്ദഭംഗി വര്‍ധിപ്പിച്ചു. കൊട്ടിക്കലാശത്തിനിടെ എല്‍. ഡി.എഫ്. സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് വോട്ടര്‍മാരെ അഭിവാദ്യം ചെയ്ത് വാടാനപ്പള്ളിയിലൂടെ കടന്നുപോയി. വൈകിട്ട് അഞ്ചോടെ ആരംഭിച്ച ശബ്ദ പ്രചാരണം കൃത്യം ആറിന് അവസാനിച്ചു.

Thrissur
English summary
All party workers are confident in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X