Get Updates
Get notified of breaking news, exclusive insights, and must-see stories!

പോളിടെക്‌നിക്കുകളെല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നവ: അഭിനന്ദിച്ച് മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും കൂടുതല്‍ മികവോടെ പുനര്‍നിര്‍വ്വചിക്കപ്പെടുന്ന കാലഘട്ടമാണ് ഇന്നത്തേതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തൃപ്രയാര്‍ ശ്രീരാമ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്‌നിക്കുകളെല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നവയായി തുടരുന്നത് അഭിമാനകരമാണ്. ഓരോ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേര്‍ന്ന് കുട്ടികള്‍ക്ക് തൊഴില്‍ അഭ്യസിക്കാന്‍ കഴിയുന്ന വിധത്തില്‍ സ്റ്റാര്‍ട്ടപ്പ് യൂണിറ്റുകള്‍ കൊണ്ടുവരാന്‍ കഴിയുന്ന തൊഴില്‍ ശാലകള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പഠിക്കുമ്പോള്‍ തന്നെ ചെറിയ രീതിയില്‍ സമ്പാദിക്കാന്‍ കഴിയുക. തങ്ങള്‍ ആര്‍ജ്ജിക്കുന്ന വിദ്യയെ പ്രയോഗത്തിന്റെ തലത്തിലേക്ക് പരാവര്‍ത്തനം ചെയ്യാന്‍ പോളിടെക്‌നിക്കുകളോട് ചേര്‍ന്ന് ഉല്‍പ്പാദന യൂണിറ്റുകള്‍ സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

kerala

എന്‍ഡോവ്‌മെന്റ് വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. സി സി മുകുന്ദന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പി വി ബിജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ ദിനേശന്‍, ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണന്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ്ജ് ടി പി ബൈജുഭായി, പ്രിന്‍സിപ്പാള്‍ എ.എ.അബ്ദുള്‍നാസര്‍ എന്നിവര്‍ സംസാരിച്ചു.

രണ്ട് നിലകളിലായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിനായി 180 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ക്ലാസ് മുറി, ഡൈനിങ് മുറി, പാന്‍ട്രി ലിഫ്റ്റ് മുറി, ആറ് ടോയ്ലറ്റുകള്‍ എന്നിവ താഴത്തെ നിലയിലുണ്ട്. ടോയ്ലറ്റുകളില്‍ ഒന്ന് ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകം നിര്‍മ്മിച്ചതാണ്. ഒന്നാമത്തെ നിലയില്‍ സെമിനാര്‍ ഹാള്‍, ക്ലാസ് മുറി, സ്റ്റോര്‍, രണ്ട് ടോയ്ലറ്റുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+